എം ആർ ആർ എം എച്ച് എസ് ചാവക്കാട്/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുന്നംകുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചർച്ച് മിഷൻ സൊസൈറ്റിയുടെ ഒരു മിഷിനറി ആയിരുന്ന എഫ്.ബവർ എന്ന ഇംഗ്ലീഷുകാരൻ 1887 നോട് അടുപ്പിച്ചു കൂട്ടുങ്ങലിൽ സ്ഥാപിച്ച മിഷൻ സ്കൂൾ എന്നവിദ്യാലയമാണ് ഇന്നത്തെ എം ആർ ആർ എം ഹൈസ്കൂൾ. ചർച്ച മിഷൻ സൊസൈറ്റി 1941 ൽ സ്കൂളിന്റെ മാനേജ്‌മന്റ്, അന്നത്തെ ഹെഡ്‍മാസ്റ്റർ ആയിരുന്ന ശ്രീ സി കെ ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫിന് വിട്ടുകൊടുത്തു . അക്കാലത്തു വിവേകോദയം സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഗവണ്മെന്റ്ൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല . അപ്പോഴാണ് ചാവക്കാട്ടെ വ്യവസായ പ്രമുഖനും ധനാഢ്യനും ഉദാരമതിയുമായ ശ്രീ എം ആർ രാമൻ 1942 ഇൽ അകാലമരണം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ ശ്രീ എം വി ഉണ്ണീരി അവർകൾ 1943 മുതൽ പൊതുജനങ്ങളുടെ നന്മക്കായി " വിവേകോദയം സ്കൂൾ" ഏറ്റെടുത്തു "എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ" എന്ന പേരിൽ നടത്തുവാൻ തുടങ്ങി . അധികം താമസിയാതെ തന്നെ എട്ടാംതരം വരെയുള്ള ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഇതിനെ ഉയർത്തുവാൻ മാനേജ്മെന്റിന് കഴിഞ്ഞു.അതുകൊണ്ടും സംതൃപ്തമാവാതെ മാനേജർ ചെയ്ത നിരന്തര പരിശ്രമത്തിന്റെ ഫലമായി 1964 ൽ ജൂൺ മാസത്തിൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അങ്ങിനെ നാട്ടുകാരുടെയും മാനേജ്‍മെന്റിന്റെയും ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. 2005 വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2013-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.