സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്‌ കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രെജിസ്റ്റർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ഇന്ന് 250 -ഓളം കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. ജനാബ് പി.കെ.കുഞ്ഞാലിക്കുട്ടി എം .എൽ .എ. യുടെ ഫണ്ടിൽ നിന്നും ഒരു തുറന്ന സ്കൂൾ കെട്ടിടം അനുവദിച്ചു കിട്ടി. 1995 -96 അധ്യയന വർഷത്തിൽ ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഒരു ക്ലാസ് മുറിയും ഒരു ടോയിലെറ്റും കിട്ടി.1998 -99 ൽ ബ്ലോക്ക്‌ പഞ്ചായത്തിൻറെ പദ്ധതിയിൽ മൂന്ന് ക്ലാസ്സ്‌ റൂം അടങ്ങുന്ന കെട്ടിടം അനുവദിച്ചു കിട്ടി. 2004 -05 അധ്യയന വർഷത്തിൽ എസ്.എസ്.എ പദ്ധതി പ്രകാരം രണ്ടു ക്ലാസ് മുറികളും കൂടി അനുവദിച്ചു. 2008 ൽ ഊരകം പഞ്ചായത്ത് നിർമ്മിച്ച്‌ നൽകിയ രണ്ടു ക്ലാസ്സ്‌ മുറികളോട് കൂടിയ കെട്ടിടം നിർമ്മിച്ച്‌ നൽകി. ആകെ അഞ്ചു കെട്ടിടങ്ങളുള്ളതിൽ ഒരു ക്ലാസ്സ്‌ മുറി എം.എൽ.എ.ഫണ്ടിൽ നിന്നും ടി.കെ.ഹംസയുടെ എം.പി.ഫണ്ടിൽ നിന്നും ലഭിച്ച മൂന്നു കമ്പ്യൂട്ടറുകൾ കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിന്നായി ഉപയോഗിക്കുന്നു. 2017-18 വർഷത്തിൽ അഡ്വ. കെ എൻ എ ഖാദർ എം എൽ എയുടെ ഫണ്ടിൽ നിന്നും നാല് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പൂർത്തീകരിച്ചു. കൈറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി കിട്ടിയ ലാപ് ടോപ്പുകൾ അടക്കം അഞ്ച് ലാപ് ടോപ്പുകളും 3 ഡെസ്ക്ടോപ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഒരു പി ടി സി എം കൂടാതെ ആകെ പതിനൊന്ന് അധ്യാപകർ ഇവിടെ ജോലി ചെയ്യന്നു. LKG, UKG, ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി നൂറ്റിപതിനഞ്ചു ആൺകുട്ടികളും നൂറ്റിമുപ്പതിയഞ്ചു പെൺകുട്ടികളും ഇവിടെ പഠിക്കുന്നു.