സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


***ഒരു ദേശത്തിൻറെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ സ്ഥാപനമാണ്‌കടന്നപ്പള്ളി യു.പി.സ്കൂൾ.സവർണർക്കുമാത്രം വിദ്യ അഭ്യസിക്കുവാൻ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവർക്കും വിദ്യ നൽകണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയിൽ പെട്ട വിദ്യാഭ്യാസ തല്പരർക്ക്സാധിച്ചു എന്നതിൻറെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിൻറ ഉദയം. 1936 ൽ പ്രവർത്തനം ആരംഭിച്ച് 1939ൽ അംഗീകാരം നേടുകയും 1957 ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തതിൻറെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണൻനമ്പ്യാരാണ് തുടർന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ അവരുടെതായ പങ്ക് നിർവ്വഹിച്ചു.***

***കലാ-കായിക-പഠന പാഠേൃതര രംഗങ്ങളിൽ സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളിൽ ശ്രദ്ദേയമായ നേട്ടങ്ങൾ നേടിയ പ്രതിഭകളുടെ എണ്ണം അനേകമാണ്.പ്രഗത്ഭരായ അധ്യാപകരുടെ സേവനം,രക്ഷിതാക്കളുടെയും പൊതുസമൂഹത്തിൻറെയും ആത്മാർത്ഥമായ ഇടപെടൽ എന്നിവയിലൂടെ ഇന്നും കണ്ണൂർ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുവാൻ കഴിയുന്നു.***

***കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ആണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നതെങ്കിലും ചെറുതാഴംഗ്രാമപഞ്ചായത്ത്,പയ്യന്നൂർ നഗരസഭ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നിന്നുംകുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരാറുണ്ട്.ലോവർ പ്രൈമറി വിഭാഗത്തിൽ വിദ്യാലയത്തിൻറെ 2 കിലോമീറ്റർ പരിധിക്കകത്ത് നിന്ന് മാത്രമാണ് കുട്ടികൾ എത്തിച്ചേരുന്നത്.എന്നാൽ അഞ്ചാം തരത്തിലേക്ക് വേങ്ങയിൽ കാനായി .എൽ.പി. സ്കൂൾ,അറത്തിൽ.വി.എം.എൽ.പി സ്കൂൾ,വിളയാംങ്കോട് സെൻറ് മേരീസ്.എൽ.പി സ്കൂൾ,ചെറുവിച്ചേരി എൽ.പി. സ്കൂൾ,തെക്കേക്കര ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച കുട്ടികൾ കൂടിഎത്തിച്ചേരുന്നു.ആറാംതരത്തിലേക്ക് കടന്നപ്പള്ളി ഈസ്റ്റ്‌ എൽ .പി സ്കൂളിൽ നിന്ന് അഞ്ചാതരം പൂർത്തിയാക്കിയ കുട്ടികളും എത്തിച്ചേരുന്നു.വിദ്യാലയത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കുംഅനുയോജ്യമായ രീതിയിൽഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാർത്ഥ മായ ശ്രമം തുടരുകയാണ്.***