സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

14 ക്ലാസ്സ്മുറികളും  20 അധ്യാപകരുമായി മുന്നേറുകയാണ് സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ വിഭാഗം. വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രേത്യേകമായി പരിശീലിപ്പിക്കുന്നു. കലാകായിക രംഗത്തും കുട്ടികൾക്ക് നിർലോഭമായ പ്രോത്സാഹനം നൽകി വരുന്നു. ജാതിമത ബേധമന്യേ മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പ്രതിബദ്ധതയുള്ള സ്ഥാപനമായി സെന്റ് ജോസഫ്‌സ് സ്കൂൾ വളരുന്നു.