കരിയാട് നമ്പ്യാർസ് യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്. മുക്കാളിക്കരയിലായിരുന്നു ആരംഭം. മത സൗഹാർദ്ദവു സാമുദായികഐക്യവുംനിലനിർത്തുവാനും പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകുകയും ചെയിത സ്ഥാപനമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യത്തോടെ പ്രവർത്തിച്ച വിദ്യാലയം ഗ്രാമത്തിന്റെ അക്ഷര ദീപമായി മാറിയ ഈ സരസ്വതി ക്ഷേത്രം ഇന്ന് നവതിയാഘോഷിക്കുകയാണ്. കേരളത്തിന്റെ ചരിത്ര വിദ്യാഭ്യാസ ഭരണ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ധീക്ഷണശാലികളായ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതനുമായ ശ്രീ കെ കെ എൻ കുറുപ്പ്, കോട്ടയം മഹാത്മാ സർവ്വകലാശാല വൈസ് ചാൻസിലറും പ്രമുഖ പ്രഭാഷകനുമായ ഡോ: രാജൻ ഗുരിക്കൾ ,പ്രമുഖ ഗാന്ധിയൻ ശ്രീ കെ എ പട്ട്യേരി, കാസർഗോഡ് ജില്ല കലക്ടർ ഇ ദേവദാസ് ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന ഡോക്ടർമാർ, എഞ്ചിനിയർമാർ .ഭരണാധികാരികൾ, ജന പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, അറിയപ്പെടുന്ന കർഷകർ, വ്യവസായ പ്രമുഖർ എന്നിങ്ങനെ അനേകം പ്രമുഖരെ സമൂഹത്തിന് സംഭാവന ചെയ്ത സ്ഥാപനമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം