ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
താണ്ഡവ നടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും മർത്യകുലം.
മനുഷ്യരെല്ലാം ഒന്നുപോലെ
പേമാരിപെയ്തൊന്നു നാളയിൽ
പ്രളയം വരും കളിയാട്ടമാടി
ജാതിയൊന്നുമില്ല,മതമൊന്നുമില്ല
പ്രാണനായ് കേണു നമ്മൾ
മതവെറികൾ മാന്തും മനസിൽ
ജീവൻകിട്ടിയാൽ മതിയെന്നാശിച്ചു.