കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ വിജയപുരം പഞ്ചായത്തിൽ (4ാം വാർഡ്) പാറമ്പുഴ കരയിലെ പെരിങ്ങള്ളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാറമ്പുഴ ഗവ എൽ പി. സ്കൂൾ 1915ൽ ഒരുഗ്രാന്റ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു. കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ  സ്‌കൂൾ 1-4 വരെയുള്ള ക്ലാസും ഗവ. അംഗീകൃത പ്രീ. പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് രാജഭരണ കാലത്ത് ഒരു ഗ്രാന്റ് സ്കൂളായി പ്രവർത്തിച്ചു വന്നിരുന്ന ഈ വിദ്യാലയത്തെ കൊല്ലവർഷം 1090 ലാണ് ഗവൺമെന്റ് ഏറ്റെടുത്തത്. വിദ്യാഭ്യാസത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ്, നാട്ടിലെ പ്രമുഖ ബ്രാഹ്മണ കുടുംബമായ മുട്ടത്തിലത്ത് ശ്രീ. പരമേശ്വരൻ നമ്പൂതിരിയാണ് സ്കൂളിനുവേണ്ടി സൗജന്യ മായി സ്ഥലം വിട്ടുനൽകിയത്. സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ചതിൽ പ്രധാനികൾ യശ്ശശരീരരായ തുരു ത്തേലായ കൊട്ടാരത്തറയിൽ ശ്രീ. റ്റി.സി. മാത്യു,

മങ്ങാട്ട് ശ്രീ. അയ്യപ്പൻ പിള്ള, തെക്കേടത്ത് ശ്രീ. നാരായ ണൻ നായർ, മുട്ടത്തില്ലത്ത് ശ്രീ. പരമേശ്വരൻ നമ്പൂതിരി, പൂവത്തറയിൽ ശ്രീ. പത്മാനാഭപ്പണിക്കർ എന്നിവരാണെന്ന് ചരിത്ര രേഖകളിൽ നിന്ന് വ്യക്തമാകുന്നു.

പാറമ്പുഴ, വടവാതൂർ, നട്ടാശ്ശേരി, തിരുവഞ്ചൂർ എന്നീ ഗ്രാമങ്ങളിലെ കുട്ടികൾ ഈ സ്കൂളിലാണ് വിദ്യ അഭ്യസിച്ചിരുന്നത്. ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ പലരും സാമൂഹ്യ-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വരും, വിദ്യാഭ്യാസപരമായി അത്യുന്നതിയിൽ എത്തിയ വരും പ്രഗത്ഭമതികളുമായിട്ടുണ്ട്. മുൻമന്ത്രിയായ ശ്രീ. എം.പി. ഗോവിന്ദൻ നായർ, സി.എം.എസ്. കോളേജ് ഗണിതശാസ്ത്ര വിഭാഗം പ്രൊഫസർ ദിവംഗതനായ ശ്രീ. പി.എ. ഈപ്പൻ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് പ്രമുഖരിൽ ചിലരാണ്.

ദേശത്തിന്റെ ഉയർച്ചയിലും സന്തോഷത്തിലും സന്താപത്തിലും ഒരു കൈത്താങ്ങായി അന്നും ഇന്നും ഈ വിദ്യാലയം നിലകൊള്ളുന്നു.

ഒരു ദേശത്തെ ഒന്നാകെ അറിവിന്റെ പടവുകളിലേക്ക് പിച്ച വെച്ച് നടത്തിയ ഈ വിദ്യാലയ മുത്തശ്ശിയുടെ നൂറാം പിറന്നാൾ 2014 ജൂലൈ 20 ന് സമുചിതമായി ആഘോഷിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം