സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുമ്പിടുക്ക ഒതയോത്ത് വീട്ടിൽ വെച്ച് കുടിപ്പളളിക്കുടമായി ശിശുക്ലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.പീന്നീട് അസൗകര്യം കാരണം ഈ ശിശുക്ലാസ് പൊളിച്ചു തൈക്കണ്ടി പറമ്പിൽ സ്കുൾ കെട്ടിടം നിർമ്മിച്ചു.മാണിക്കോത്ത് പൊയ്യിൽ വീട്ടീൽ രാഘവൻ നമ്പ്യാർ ,രാമപുരത്തെ വലിയ കുഞ്ഞപ്പമാസ്ററർ എന്നിവരായിരുന്നു അന്നത്തെ ഗുരുനാഥന്മാർ.തൊണ്ടും മണലുമായിരുന്നു പഠനോപകരണങ്ങൾ. മേൽ സ്കൂളിന് സമാന്തരമായി (ഇന്നത്തെ കോറോത്ത് വളപ്പിൽ)സി.നാരായണൻ മാസ്ററർ, എ.കെ.കുഞ്ഞപ്പ എന്നിവരുടെ മേൽനോട്ടത്തിൽ ഒരു സ്കൂൾ സ്ഥാപിച്ചിരുന്നു.പക്ഷേ ഒരു വർഷം മാത്രമേ അത് പ്രവർത്തിച്ചിട്ടുള്ളൂ.പീന്നിട് അപ്പ മാസ്ററർ എന്ന പേരിൽ അറിയപ്പെടുന്ന ഇ.കെ .ഒതേനനും കെ.ഒ.എം.എൻ എഴുത്തച്ഛനും കൂടി സൗകര്യാർത്ഥം മലയൻകുനിയിലേക്ക് പളളിക്കൂടം മാറ്റി.ഗവൺമെന്റിൽ നിന്നും സഹായം ലഭിക്കാൻ പറ്റിയവിധത്തിലായിരുന്നു സ്കൂൾ കെട്ടിടം രൂപാന്തരപ്പെടുത്തിയത്.1910 ൽ ഗവൺമെന്റിൻ നിന്നും ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ 72 കുട്ടികളും 3 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1920 നു ശേഷം സ്കൂളിന്റെ പുരോഗതിയുടെ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ മാനേജ് മെന്റ് അവകാശം ശ്രീ.ചാത്തുക്കൂട്ടി നമ്പ്യാർ പ്രതിഫലം കൊടുത്തൂ വാങ്ങുകയും ചെയ്തു.1926 ൽ ഗവൺമെന്റിൽ നിന്ന് അഞ്ചാം തരത്തിനുളള അംഗീകാരം ലഭിച്ചു.1982 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. 2010 സ്കൂളിന്റെ നൂറാം വാർഷികം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ഇപ്പോഴത്തെ മനേജർ ശ്രീ.പി.കെ ഭാസ്കരൻ നമ്പ്യാരും ഹെഡ് മിസ്ട്രർ ,ശ്രീമതി. എം എം വനജകുമാരി ടീച്ചറും ആണ്.സ് കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയിൽ പി ടി എ യുടെ പങ്ക് നിർണ്ണായകമാണ്. 296 കുട്ടികളും 15 അധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും ആയി ഈ സരസ്വതീക്ഷേത്രം മുന്നോട്ട് പോകുന്നു.