ഈസ്റ്റ് പാട്യം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്ത്‌ ആണ് പാട്യം. പാട്യം പഞ്ചായത്തിലെ  ആറാം വാർഡിലെ എക പ്രൈമറി സ്കൂളാണ് ഈസ്റ്റ്‌ പാട്യം എൽ പി സ്കൂൾ.

സ്കൂളിന്റെ കിഴക്ക് ഭാഗം പുഴയും പത്തായക്കുന്നു പുതിയതെരു റോഡും തെക്കു ഭാഗം മൂഴിവയൽ  റോഡും പാനൂർ കൂത്തുപറമ്പ് റോഡും വടക്ക് ഭാഗം  GHSS പാട്യം സ്കൂളും പടിഞ്ഞാറു ഭാഗം വയലും കനാലും ആണ്. 1926 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം നിസ്വാർത്ഥമതികളായ നാട്ടുകാരുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്താൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു