ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/കാത്തുവും ചിക്കുവും
കാത്തുവും ചിക്കുവും
ഒരു ദിവസം കാത്തു വഴിയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് കാത്തു ഒരു നിലവിളി കേട്ടത്. അയ്യോ രക്ഷിക്കണേ... രക്ഷിക്കണേ... കാത്തു ഓടിവന്നു. അപ്പോഴാണ് ചിക്കു കുറുക്കൻ കുഴിയിൽ വീണത് അവൾ കണ്ടത്. അവൾ അവളുടെ കൂട്ടുകാരൻ കൊങ്കൻ ആനയെ വിളിച്ചു. കൊങ്കൻ കൊങ്കന്റെ തുമ്പിക്കൈകൊണ്ട് ചിക്കു കുറുക്കനെ രക്ഷിച്ചു. പിന്നെ അവർ കൂട്ടുകാരായി.പിന്നെ അവർ ഒരുമിച്ച് ഉറങ്ങാനും കളിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. ഒരു ദിവസം ചിക്കു വിൻറെ അമ്മയും അച്ഛനും അവനെ തേടി വന്നു. ചിക്കു വിനെ എവിടെയും കാണുന്നില്ലായിരുന്നു. അവർ വിഷമിച്ചു. ചിക്കുവിന് വീട്ടിലേക്ക് പോവാൻ സമയമായിരുന്നു. അവൻ അവന്റെ കൂട്ടുകാരോട് യാത്ര പറഞ്ഞുകൊണ്ട് പോയി. കാത്തുവിനും കൂട്ടുകാർക്കും വിഷമമായി. എന്നാലും അവർ കളിച്ചു രസിച്ചു വലുതായി ജീവിതം തുടർന്നു പോയി.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |