സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക വർഷം 2023-24

വിളക്കുമാടം സെന്റ് ത്രേസ്യാസ് യു പി സ്കൂളിൽ 2023 ജൂൺ മാസം 1-ാം തീയതി പ്രവേശനോത്സവം സംഘടി്പ്പിച്ചു.സമ്മേളനത്തിന് സ്കൂൾ മാനേജർ ഫാ.ജോസഫ് പാണ്ടിയാമാക്കൽ അദ്ധ്യക്ഷത വഹിച്ചു.

മികവുകൾ

പാലാ ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം നേടി.

എൽ.എസ്.എസ്, യു .എസ്.എസ്

എൽ.എസ്.എസ്, യു .എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.

യാത്രയയപ്പ്

സുദീർഘമായ സേവനത്തിന് ശേഷം ശ്രീമതി മാഗി എബ്രാഹം, സി. ജെസ്സിമോൾ സെബാസ്റ്റ്യൻ എന്നിവർ വിരമിക്കുന്നു.

സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ജോസഫ് പാണ്ടിയാമാക്കൽ അച്ചനു പകരം, ബഹുമാനപ്പെട്ട ജോർജ് മണ്ണുക്കുശുമ്പിൽ അച്ചൻ നിയമിതനായി.

വാർഷികം

2024 ജനുവരി 25 ന് സ്കൂൾ വാർഷികം ആഘോഷിച്ചു.യാത്രയയപ്പു സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.

പഠനോത്സവം

2024 മാർച്ച് 5 ന് പഠനോത്സവം നടത്തുകയുണ്ടായി.അറിവിനെ ആഘോഷമാക്കിയ ഈ ഉത്സവ വേദിയിൽ എല്ലാ വിദ്യാർത്ഥികളും അവരുടെ പഠനമികവുകൾ വൈവിധ്യമാർന്ന പ്രകടിത രൂപങ്ങളിലൂടെ വേദിയിൽ അവതരിപ്പിച്ചു.