സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി/ചരിത്രം

ഈ പ്രേഷിതവൃത്തി മുന്നിൽ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവിൽ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പർശനത്താൽ ധന്യമായ മുത്തോലിയിൽ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയിൽ ലയോണാർദ് സി.എം.ഐ.യുടെ നേതൃത്വത്തിൽ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. കൂനമ്മാവിൽ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാൽ ആ കെട്ടിടം വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ൽ പെൺകുട്ടികൾക്കായി ഒരു ലോവർ പ്രൈമറി സ്കൂളും ബോർഡിങ്ങും തുടങ്ങി. 1888 -ൽ മഠം തുടങ്ങിയതോടെ സിസ്റ്റേഴ്സിനെ അതിന്റെ ചുമതല ഏൽപ്പിച്ചു. ജാതിമതഭേദമന്യേ എല്ലാവർക്കും ഇവിടെ പ്രവേശനം നൽകിയിരുന്നു. പെൺകുട്ടികൾക്കുള്ള സ്കൂളുകൾ വിരളമായിരുന്നതിനാലും സമർത്ഥരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നല്ല പരിശീലനം നൽകിയിരുന്നതിനാലും നാനാഭാഗത്തുനിന്നും കുട്ടികൾ ഇവിടെ വന്ന് ബോർഡിങ്ങിൽ താമസിച്ച് പഠനം നടത്തിയിരുന്നു. പിന്നീട് ഇത് മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1924 -ൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂളിന് തുടക്കം കുറിച്ചെങ്കിലും പരി‌ജ്ഞാനമുള്ള അധ്യാപകരുടെ അഭാവം മൂലവും ശമ്പളം നൽകാനുളള ബുദ്ധിമുട്ടുമൂലവും 1929 -ൽ അത് നിർത്തലാക്കി. പിന്നീട് മലയാളം ഹൈസ്കൂളായി ഉയർത്തി. 1934 -ൽ മലയാളം ലോവർ ഗ്രെയ്ഡ് ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിന് അനുമതി ലഭിച്ചു. 1940 -ൽ ഇത് ഹയർ ഗ്രെയ്ഡ് ട്രെയിനിംഗ് സ്കൂളായി. 1948- ൽ കൊവേന്ത വക സെന്റ് ആന്റണീസ് മിഡിൽ സ്കൂൾ പെൺകുട്ടികളെയും ഉൾ പ്പെടുത്തിക്കൊണ്ട് ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തിയപ്പോൾ പെൺകുട്ടികളുടെ വിഭാഗം മഠം വക സ്കൂൾ കെട്ടിടത്തിൽ നടത്താൻ തീരുമാനിച്ചു. 1952 - ൽ പ്രസ്തുത ഗേൾസ് വിഭാഗം ബോയ്സ് സ്കൂളിൽ നിന്നും വേർപെടുത്തി.ഒരു പൂർണ്ണ ഹൈ ആന്റ് ട്രെയിനിംഗ് സ്കൂൾ ആയി. 1959- ൽ പ്രൈമറിയും ട്രെയിനിംഗ് സ്കൂളും ഹൈസ്കൂളിൽ നിന്നും വേർപെടുത്തി . [St Joseph 350.gif]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം