രാജാസ് യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വടക്കേ മലബാറിലെ ഗുരുവായൂ‍ർ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് ചിറക്ക‍ൽ രാജാസ് യു പി സ്കൂ‍ൾ സ്ഥിതി ചെയ്യുന്നത്. ചിറക്കൽ തമ്പുരാനായിരുന്ന കേരളവർമ്മരാജ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1900 ‍‍ൽ ആരംഭിച്ചതാണ ഈ സ്കൂൾ. ഏതാനും എഴുത്താശ്ശാൻമാരെ വെച്ച് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് വിദ്യാലയത്തിൻെറ പ്രവർത്തനം തുട‍‍‍‍ങ്ങിയത്. ഏതാനും വർഷങ്ങൾക്കു ശേഷം ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇവിടുത്തെ കുട്ടികളുടെ വർദ്ധനവ് കാരണം 1916 ൽ ചിറക്കൽ കോവിലകം ആയില്യം തിരുന്നാൾ മഹാരാജാവ് ചിറക്കൽ രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചു. ചിറക്കൽ നാട്ടിലെ പഴയകാല ജനങ്ങൾ ഈ സ്കൂളിനെ കൂവാളപ്പ് സ്കൂൾ എന്നാണ് ‍ വിളിച്ചിരുന്നത്. കോൺഗ്രസ്സ് നേതാവും കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.ചിറക്കൽ തമ്പുരാൻ നിർമ്മിച്ച അതെ കെട്ടിടം തന്നെയാണ് ഇന്നും സ്കൂളിനുള്ളത്.

25 വർഷങ്ങൾക്ക് മുൻപ് വളരെയധികം കുട്ടികളും ഒരുപാട് ഡിവിഷനും ഒക്കെയുള്ള സ്കൂളായിരുന്നു ഇത്.പല മേളകൾക്കും കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. വളരെയധികം അധ്യാപകരും അന്നുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ കുട്ടികളുടെ എണ്ണം കുറ‍‍‍ഞ്ഞു വന്നു. ഇടക്കാലത്ത് അനാദായകരമായ സ്കൂളുകളുടെ പട്ടികയിൽ വന്ന ഈ സ്കൂൾ കഴിഞ്ഞ 4 വർഷമായി അതിൽ നിന്ന് മാറിയിട്ടുണ്ട്.