ആധുനിക സാങ്കേതികവിദ്യയിൽ താത്പര്യമുള്ള കുട്ടികൾക്ക് അവർ താത്പര്യപ്പെടുന്ന വിഷയങ്ങളിൽ പരിശീലനം ലഭ്യമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഐ.ടി @ സ്ക‌ൂൾ കുട്ടിക്കൂട്ടം.

  അദ്ധ്യാപകർ 2017-ലെ വേനലവധിക്ക് നടന്ന ആദ്യ ക‌ൂടിച്ചേരലിൽ അദ്ധ്യാപകർ പദ്ധതിയുടെ വിശദ വിവരങ്ങൾ കുട്ടികൾക്ക് നൽകി ആലിയ നിസാറിനെ സെന്റ് തെരേസാസ് സ്ക‌ൂളിലെ കുട്ടിക്ക‌ൂട്ടത്തിന്റെ പ്രസിഡന്റായും നതാലിയയെ സെക്രട്ടറിയായും തിര‍ഞ്ഞെടുത്തു.  ഇന്റർനെറ്റിന്റെ സഹായത്തോടെ ഹാർഡ്‌വെയർ  സൈബർ സുരക്ഷ ആനിമേഷൻ തുടങ്ങിയ വിഷയങ്ങളിൽ അദ്ധ്യാപകർ ക്ലാസ്സുകൾ നൽകി.  സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ പഠനത്തിൽ എങ്ങനെയെല്ലാം പ്രായോഗികമാക്കാം  സൈബർ ലോകത്തിലെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് മറ്റുള്ള കുട്ടികളെ ബോധവാൻമാരാക്കുക എന്നിവയാണ് കുട്ടിക്കൂട്ടത്തിന്റെ ലക്ഷ്യം.