നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പരിസ്ഥിതി ക്ലബ്ബ്-17
കുട്ടികളിൽ പരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു.