അമ്മയാകും എൻ ഭൂമിയെ
അച്ഛനാകും എൻ മണ്ണിനെ
ഓമനിക്കും ഞാൻ എൻ ജീവനായ്
താരാട്ട് പാടി ലാളിച്ചിടും ഞാൻ
അമ്മയാം ഭൂമിയിലെ കിളികൾക്കും
അച്ഛനാം മണ്ണിലെ മൃഗങ്ങൾക്കും
സുന്ദരിയാം പ്രകൃതിയിലെ മരങ്ങൾക്കും
കാവലാകാം നമുക്കൊരുമിച്ചു
നോവിക്കില്ല ഞാൻ ഈ പ്രകൃതിയെ
കാവലാകാം ഒരുമയോടെ .