തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
(Thannada Central U.P. School/രചനയുടെ പേര് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊലയാളി

ഭൂമിയിലെ രാജാവാണ് ഞാൻ
ആനകളെ തോട്ടികൊണ്ട് വരുതിയിൽ നിർത്തി
സിംഹങ്ങളെ ബുദ്ധികൊണ്ട് അകറ്റി
ആകാശങ്ങളെ പോർവിമാനങ്ങൾ കൊണ്ട്
കീഴടക്കി
സമുദ്രങ്ങളിൽ യുദ്ധക്കപ്പൽ കൊണ്ട്
ഓളങ്ങളുണ്ടാക്കി
കുന്നുകളെ ജെ.സി.ബി കൊണ്ട് മുറിച്ചെടുത്തു
വലയുകളിൽ മാളിക തീർത്തൂ
മണൽ വാരി നദികളുടെ കഴുത്തറുത്തു
കായൽ കയ്യേറി ഫ്ളാറ്റുകൾ നിര്മ്മിച്ചു
ദുര തീരാഞ്ഞ് ചന്ദ്രനിലേക്ക്
ആളെ അയച്ചു.
 ചൊവ്വയിൽ ഫ്ലാറ്റെടുക്കും
എന്നെ ഭീഷണിപ്പെടുത്തുന്ന
കൊറോണയെന്ന വൈറസിനെ ഞാൻ
കാലപുരിക്കയക്കും .
കാരണം ഞാനൊരു കൊലയാളിയാണ്..
 

ഹിബ മറിയം
7 തന്നട സെൻട്രൽ യു.പി. സ്കൂൾകണ്ണൂർ നോർത്ത്, കണ്ണൂർ, 670621
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത