<മണ്ണ് >


തൊട്ടു തൊട്ടില്ല ഞാനീ പൂവിനെ

പെട്ടെന്നുതിർന്നതാ വീഴുന്നു ഭൂമിയിൽ

മണ്ണിൻ സുഗന്ധം അറിഞ്ഞാ പൂവുകൾ

മണ്ണിനോടൊട്ടിക്കിടക്കുന്നു പോലും

പൂക്കുന്ന പൂവുകൾ കായ്കളും കനികളും

മണ്ണിൻ്റെ ഗന്ധം അറിഞ്ഞേ വളരൂ

അത്രമേൽ ഭംഗിയാമണ്ണിൻ്റെ മാറിന്

നിത്യവും മണ്ണിനെ കാത്തോളൂ നിങ്ങൾ.

<poem>