സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/തടി കേടാക്കരുതേ...........

തടി കേടാക്കരുതേ...........


കൊതുകു വളരുവാൻ ഇടമില്ലാതെ
പരിസരം വൃത്തിയാക്കണേ
വീടും പറമ്പും പൊതുസ്ഥലങ്ങളും ശുചിയോടെന്നും
 തിളങ്ങുന്ന കുപ്പി ചിരട്ട പ്ലാസ്റ്റിക് കപ്പുകൾ
 ഇട്ടുമൂടിയ പ്ലാസ്റ്റിക് ഷീറ്റുകൾ മുട്ടത്തോട് പോലും
കൊതുകിനു വളർത്തുകേന്ദ്രമതോർക്കണം
ഡങ്കിപ്പനി ചിക്കൻഗുനിയ എലിപ്പനി
പിന്നെ മഞ്ഞപ്പിത്തം പകർച്ചവ്യാധി
പെരുമഴയുടെ പഴയകാലംഅതോർക്കണം
തിളപ്പിച്ചാറിയ കുടിവെള്ളംമാത്രം
അതിഥികൾക്കു നൽകണേ
വിളിച്ചുവരുത്തി മഞ്ഞപ്പിത്തം
തിരിച്ചുനല്കരുതോർക്കണേ
ബിരിയാണി ചെമ്പു തുറക്കുംമുമ്പേ
 കുടിവെള്ളം തിളപ്പിച്ചാറണം
നിറകലത്തിൽ തണുത്തവെള്ളം കൊടുക്കും
പണിയതുനിർത്തണം
വേറെയാണുവിചാരമെങ്കിൽ
നേരമായതു മാറ്റുവാൻ
വെറുതെ എന്തിനു തടി കേടാക്കിയിട്ട്
തലതല്ലി നാം കരയണം ....

ആഷ്മി
8 D സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത