ഒരു പാഠം പഠിപ്പിച്ചു.............
ശുദ്ധിയും വൃത്തിയും കുറവായ ചൈനയിലെ ഗ്രാമങ്ങളിൽ നിന്നും കടന്നു വന്ന ഒരു
മഹാമാരിയാണ് കൊറോണ. കോവിഡ് 19 എന്നാണ് വിളിപ്പേര് . രാജ്യങ്ങളിൽ നിന്ന്
രാജ്യങ്ങളിലേക്കു പടർന്നു കയറി. ആളുകളെ ഈ മഹാമാരി പലതും പഠിപ്പിച്ചു.
പ്രധാനമായും ശുചിത്വം പഠിപ്പിച്ചു. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച്
കഴുകാനും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാനും, ആളുകളിൽ നിന്നും
അകലം പാലിക്കാനും, മാസ്ക് ധരിക്കാനും പഠിപ്പിച്ചു. വീട്ടിൽ കൂടുതൽ സമയം
ചിലവഴിക്കാനും പരിസ്ഥിതിയെ കൂടുതൽ മനസ്സിലാക്കാനും കഴിഞ്ഞു. ദൈവം മനുഷ്യന്
നൽകിയ ഒരു തിരിച്ചറിവാകട്ടെ ഈ കൊറോണ കാലം.
സുഹൃത് സിനിൽ
|
ഒന്ന് ബി ഗവ.എൽ.പി.എസ്.പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|