ലോകംമുഴുവൻ ആശങ്ക പരത്തിക്കൊണ്ട് Covid_19 എന്ന മഹാമാരി പടർന്നു പിടിക്കുയാണ്. ഏതു പകർച്ചവ്യാധിയുടെയും കാരണം ശുചിത്വമില്ലായ്മയാണ്.
വ്യക്തി ശുചിത്ത്വവും പരിസര ശുചിത്ത്വവും നാം പാലിക്കണം.
കൊറോണ വൈറസിനെ നാം ഭയപ്പെടുന്നു. എന്നാൽ ഒരു ചെറിയ കഷണം സോപ്പിനെ കൊറോണ ഭയപ്പെടുന്നു.
അതുകൊണ്ടാണ് ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ചു കഴുകണം എന്നു പറയുന്നത്.
ജീവനുള്ള ഒരു വസ്തുവിൽ മാത്രമേ കൊറോണ വൈറസിന് നില നിൽക്കാൻ കഴിയൂ.
ആരോഗ്യമുള്ള ശരീരത്തിനു പ്രതിരോധശേഷി ഉണ്ടായിരിക്കും അതിനു പ്രകൃതി വലിയ പങ്കാണ് വഹിക്കുന്നത്.
എന്നാൽ മനുഷ്യൻ ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണത്തിലൂടെയും പ്രകൃതി ദാനമായി നൽകിയതിനെയെല്ലാം ചൂഷണം ചെയ്തു നശിപ്പിച്ചത് മൂലവും മനുഷ്യരിൽ പ്രതിരോധശേഷി നഷ്ടമായി. ഈ അവസ്ഥയിൽ ഗവണ്മെണ്ടിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശം നാം അനുസരിച്ചു വലിയ വിപത്തിൽ നിന്നും നാം അതിജീവിക്കണം.