ലോകം മഹാമാരിയിൽ മുങ്ങുന്നു
ആ മഹാമാരിയേത്?
ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന
ആഴത്തിൽ വേരുത്താഴ്ത്തിയ വൻ വിപത്ത്
കൊറോണ
അംഗീകാരത്തിന്റെ അവഗണയുടെ
ആക്ഷേപങ്ങളുടെ വിശാലതകളിലേക്ക്
ലോകജനങ്ങൾ നാം ഓരോരുത്തരും
ഭാവനാനുസൃതം നിറങ്ങൾ തൂകി
മെനഞ്ഞെടുക്കുന്ന മഹാമാരി.
ഇരുളിനെ വെളിച്ചം കൊണ്ടും
വെളിച്ചത്തെ ഇരുൾ കൊണ്ടും
മനുഷ്യജനത്തെ മൂടി കൊറോണ
ഗ്രാമാന്തരങ്ങളും നഗരതീരങ്ങളും
ദേവാലയങ്ങളും വിദ്യാനികേതവും.
സൂക്ഷ്മാണുവെന്ന മഹാമാരിയെ ചൊല്ലി
എവിടെയും നിശ്ചലം മഹാമാരിയെ
നേരിടാൻ ജാഗ്രത പുലർത്തിയും
തലകുനിക്കില്ല, പരാജിതരാകില്ല
പാരിൽ ഈശ്വരവിശ്വാസമുള്ളിടത്തോളം.