എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/കൊറോണക്കാലം

കൊറോണകാലം

വന്നു കൊറോണ നാട്ടിലെങ്ങും
നിന്നുവിറച്ചു രാജാവെങ്ങും
മരിച്ചുവീഴുന്നു ജനങ്ങളോരോന്നായ്
തരിച്ചുനിന്നുപോയ് സർക്കാരും
പിന്നെയാ സത്യം തിരിച്ചറിഞ്ഞു
നിപയെ തുരത്തിയോടിച്ചു നാട്ടിൽ
മഹാ പ്രളയത്തെ അതിജീവിച്ച നാട്ടിൽ
നാമെന്തിന് പേടിക്കണം കോവിഡിനെ
സടകുടഞ്ഞെഴുന്നേറ്റിതു സർക്കാരും
മുഖ്യനും ആരോഗ്യമന്ത്രിമാരും
പേടിച്ചിരുന്നിട്ടുകാര്യമില്ല
ജാഗ്രതയോടെ നീങ്ങിടേണം
നിറഞ്ഞു നിന്ന് ചാനലെല്ലാം
ജനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ
മാരക വൈറസാം കോവിഡിന്റെ
ചങ്ങല നാം പൊട്ടിക്കേണം
സാനിറ്റൈസർ ശീലമാക്കിടേണം
കൈകളിടയ്ക്കിടെ കഴുകിടേണം
തുമ്മലും ചീറ്റലും വന്നിടുമ്പോൾ
തൂവാല കൊണ്ട് മറച്ചിടേണം
മാസ്ക്കും ഗ്ലൗസറും ധരിച്ചിടേണം
എല്ലാരുമൊന്നു മനസുവച്ചാൽ
പിടിച്ചുകെട്ടാൻ ഈ കോവിഡിനെ
വീടിനുള്ളിൽത്തന്നെ കഴിഞ്ഞിടേണം
ശരീരം ശുദ്ധമായ കരുതിടേണം
സ്പര്ശനം പാടില്ല മുഖത്ത് സദാ
അകന്നിരിക്കുവാൻ ശ്രദ്ധിക്കേണം
മരണം വിതയ്ക്കുന്ന വൈറസിനെ
തരണം ചെയ്യണം താമസംവിനാ
ഐസലേഷൻ വാർഡുകളൊരുക്കിവെച്ച്
സംരക്ഷിച്ചെടുത്തരോ ജീവനെയും
കേവിഡിൻ ലക്ഷണം കണ്ടവരെ
ക്വാറന്റയിൻ ചെയ്തു വീട്ടിലാക്കി
കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിവച്ചു
സൗജന്യഭക്ഷണം ലഭ്യമാക്കി
നാടെങ്ങും സൗജന്യ റേഷനാക്കി
പെൻഷനും മറ്റുസഹായങ്ങളും
കിട്ടി ജനങ്ങൾ തൃപ്തരായി
മഹാമാരി യാം വൈറസുതൻ
വ്യാപനം തടയുക എന്നേ ലക്ഷ്യം
ലോക്ഡൗൺ ചെയ്തു രാജ്യമെല്ലാം
വീട്ടിലിരുത്തി ജനത്തെയെല്ലാം
ബൈ ക്കിൽ കറങ്ങിയ ഫ്രീക്കന്മാരെ
ചൂരൽപ്രയോഗത്താൽ വീട്ടിൽ കേറ്റി
റോഡുകളെല്ലാം വിജനമായി
ആളൊഴിഞ്ഞു പൊതു സഥലങ്ങളെല്ലാം
ട്രാഫിക് ബ്ലോക്കുകൾ കാണാതായി
തിരക്കുകൾ എവിടെയോ മറഞ്ഞു
ലക്ഷങ്ങൾ പേടിക്കുന്നൊരാഘോഷങ്ങൾ
നാട്ടിലെങ്ങും കാണാതായി
ഉത്സവമില്ല പെരുന്നാളില്ല
നിശ്ചലമായി ആരാധനാലയങ്ങൾ
സമ്പന്നരില്ലാ ദരിദ്രരില്ലാ
ജാതിയില്ലാ മതവുമില്ലാ
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
ഒരു വേഷമുള്ള മനുഷ്യർമാത്രം
ഒരു സത്യം നാം തിരിച്ചറിഞ്ഞു
ഒത്തൊരുമിച്ചു മുന്നേറുകിൽ
തോൽപ്പികാമേതൊരു വൈറസിനെയും
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
 

ലിയാ ലാലു
8 C സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത