എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ
നല്ല ശീലങ്ങൾ
രാമുവും ദാമുവും കൂട്ടുകാരായിരുന്നു. രാമു വ്യക്തി ശുചിത്വം പാലിക്കുന്നവനും വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നവനുമായിരുന്നു. എന്നാൽ ദാമു നേരെ വിപരീതമായിരുന്നു. വൃത്തിയില്ലാത്ത ചുറ്റുപാടിലാണ് അവൻ വളർന്നത്. അവന് എപ്പോഴും അസുഖമായിരുന്നു. ഇത് മനസ്സിലാക്കിയ രാമു അവന് നല്ല ഉപദേശങ്ങൾ നൽകി. എന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം; ചപ്പുചവറുകൾ വലിച്ചെറിയരുത്; കമ്പോസ്റ്റ് നിർമിക്കണം;നഖങ്ങൾ വെട്ടണം; തുറന്നുവച്ചിരിക്കുന്ന ആഹാരം കഴിക്കരുത് എന്നിങ്ങനെയുള്ള നല്ല ശീലങ്ങൾ രാമു ദാമുവിന് പറഞ്ഞുകൊടുത്തു. ദാമു രാമു പറഞ്ഞതുപോലെ ചെയ്യാൻ തുടങ്ങി. ഇപ്പോൾ ദാമുവിന് അസുഖങ്ങൾ ഒന്നുമില്ല. ശുചിത്വം പാലിച്ചാൽ അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന് ദാമുവിന് മനസ്സിലായി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |