ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രതിരോധം---- ശുചിത്വം
പ്രതിരോധം---- ശുചിത്വം
നമ്മൾ ഇന്നു വലിയൊരു വെല്ലുവിളി നേരിടുകയാണ്. ആ സാഹചര്യത്തിൽ നമ്മൾ ഒറ്റകെട്ടായി നിൽക്കുക അനിവാര്യം തന്നെ ആണ്. ഈ ഒരു ആപത്‌ഘട്ടത്തിൽ നമ്മൾ ശുചിത്വം പാലിക്കേണ്ട ആവശ്യകത വളരെ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്. നാളെ മനുഷ്യ രാശിയെ തന്നെ തകർത്തു കളയാൻ ഒരു ചെറു സുഷ്മ ജീവിയാലും സാധ്യമാകുമെന്ന് 'താൻ ' എന്നാ ഭാവം ഉൾക്കൊണ്ട് അഹങ്കരിച്ചു നടക്കുന്ന മനുഷ്യൻ മനസിലാക്കേണ്ട സമയം കൂടിയാണീ കടന്നു പോകുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയിൽ നമ്മൾ രോഗത്തിൽ നിന്നും പ്രതിരോധം നേടുക ശുചിത്വത്തിലൂടെ മാത്രമാണ് സാധ്യമാകുക. കോവിഡ് -19 അഥവാ കൊറോണ എന്നാ വൈറസിനെതിരെ നമ്മൾ മരുന്ന് കണ്ടുപിടിക്കാത്ത ഈ സാഹചര്യത്തിൽ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുന്നതിലൂടെയും ശുചിത്വം പാലിക്കുന്നതിലൂടെയും മാത്രമാണ് നമ്മുക്ക് കോറോണയെ നേരിടാനാവുക. ശുചിത്വം എന്നാൽ വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും വളരെ പ്രധാനപെട്ടത് തന്നെയാണ്. ഓരോ വ്യക്തിയും സ്വയം വ്യക്തിശുചിത്വം പാലിക്കേണ്ടത് അവരവരുടെ ആവശ്യമെന്നു ഉൾക്കൊണ്ടു മാത്രം ആയിരിക്കണം. സ്വയം മനസ്സ് വെച്ചാൽ മാത്രമാണ് നമ്മുക്ക് വ്യക്തിശുചിത്വം പാലിക്കാൻ സാധിക്കുക. അതുപോലെ തന്നെ ഓരോ വ്യക്തിയും മുൻകൈയെടുത്താലേ പരിസരശുചിത്വവും കൈവരിക്കാൻ ആവുകയുള്ളൂ. സമൂഹത്തിൽ ശുചിത്വത്തിന്റെ ബോധവത്കരണം വളരെ ആവശ്യമായ ഒരു ഘട്ടം കൂടിയാണിത്. സാമൂഹിക മാധ്യങ്ങളിൽ കുറച്ചു ദിവസമായി പടർന്നു കൊണ്ടിരിക്കുന്ന ഒരു ചിത്രീകരണത്തിൽ ശുചിത്വത്തിന്റെ അറിവില്ലായ്മ സ്പഷ്ടം. സാനിറ്റൈസറും, ഹാൻഡ്‌വാഷ് പോലുള്ള ഉത്പന്നങ്ങൾ പുതുതലമുറയ്ക്ക് പുതുമ അല്ലങ്കിലും സാധാരണക്കാർക്കും, മുതിർന്നവർക്കും അത് ഒരു പുതുമ തന്നെ ആണ്. അവരിലേക്കുള്ള ബോധവത്കരണം ഉർജ്‌ജിതമാക്കു തന്നെ വേണം. ലോകമെങ്ങും കൊറോണ എന്നാ മഹാമാരിക്ക് മുൻപിൽ തലകുനിക്കുമ്പോഴും ശുചിത്വം കൊണ്ട് അതിനെ മറികടക്കാം എന്നു നമ്മൾ ചിന്തിക്കുക. ശുചിത്വം എന്നാൽ നമ്മുടെ പറമ്പിലെ അനാവശ്യ സാധനങ്ങൾ അയൽവക്കങ്ങളിൽ വലിച്ചെറിയുകയെന്നല്ല. നമ്മൾ ചിന്തിക്കുക അവരും ഈ പ്രവർത്തി തന്നെ തിരിച്ചു ചെയ്താൽ പിന്നെ വൃത്തിയാക്കുന്നതിന് ആവശ്യകത എന്താണ്. പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിഞ്ഞു ചേരാത്ത വസ്തുക്കൾ പുതുതലമുറയ്ക്ക് ഒരനുഗ്രഹം ആണെങ്കിലും അതുപോലെ തന്നെ ദോഷകരവുമാണ് അതിന്റെ ഉപയോഗം. വീട് വൃത്തിയാക്കുന്ന ധൃതിയിൽ പ്ലാസ്റ്റിക് കവറും ഉപയോഗശൂന്യമായ ബാറ്ററികളും മറ്റും പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞാൽ അതിലൂടെ എന്തു ശുചിത്വമാണ് നമ്മുക്ക് കൈവരിക്കാനാവുക?'ഇനി വരുന്നൊരു തലമുറയ്ക്ക് 'എന്നു തുടങ്ങുന്ന ഗാനം ഉൾകൊണ്ടായിരിക്കണം നമ്മുടെ പ്രവർത്തനം. പരിസ്ഥിതി ശുചിത്വം അത് നമ്മുക്ക് ദോഷകരം ആകും വിധം അല്ല ചെയ്യേണ്ടത്. നമ്മുടെ കേരളം ഹരിതാഭമാണ്. ഇന്ന് നമ്മൾ കൃഷിയും പ്രകൃതിയെയും എല്ലാം മറക്കുന്നു. അത് പാടില്ല. അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുക്കുണ്ട്. പ്രകൃതിയില്ലങ്കിൽ നമ്മൾ ഇല്ല എന്ന യാഥാർഥ്യം നാം ഉൾക്കൊള്ളണം.വീട് വൃത്തിയാക്കി പറമ്പിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറിൽ മഴ പെയ്തു വെള്ളം കെട്ടി കൊതുക് മുട്ടയിട്ടു ഡെങ്കിപ്പനി വരുത്തേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നുണ്ടോ? അത് നിർമാജനം ചെയ്യണ്ട മാർഗ്ഗത്തിൽ വേണം നമ്മൾ അതിനെ സംസ്കരിക്കാൻ. ശുചിത്വം എന്നാൽ പരിസര ശുചിത്വം മാത്രമല്ല ഒപ്പം മനസും ശുചിയായിരിക്കണം. ഇപ്പോൾ ഈ സമയത്തും നമ്മുക്ക് വേണ്ടി അധ്വാനിക്കുന്നവരെ പരാജയപ്പെടുത്തും നമ്മുടെ മനസിലെ മാലിന്യം. വ്യാജ പ്രചാരങ്ങളും മറ്റും അവരെ തളർത്തി കളയുകയേയുള്ളൂ. അവർ പറയുന്നതനുസരിച്ചു ശുചിത്വത്തെ ഒപ്പം നിർത്തി നമ്മുക്കീ കോറോണയുടെ കണ്ണികളെ മുറിക്കാം. കോറോണയെ മാത്രം അല്ല എല്ലാവിധ രോഗങ്ങളിൽ നിന്നും നമ്മുക്ക് രോഗപ്രതിരോധത്തിലൂടെ മറികടക്കാം. നമ്മുക്ക് സ്വയമേ ഉള്ള രോഗപ്രതിരോധം കൂട്ടുകയാണ് ഇപ്പോഴത്തെ നമ്മുടെ ആവശ്യം. അത് നമ്മുക്ക് ശുചിത്വത്തിലൂടെ കൈവരിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |