ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കുഞ്ഞന്റെ പ്രതീക്ഷകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞന്റെ പ്രതീക്ഷകൾ

സൂര്യൻ തന്റെ സ്വർണചിറക്കുകൾ വീശി............... കിഴക്കുനിന്ന്പയ്യെപയ്യെപറന്നുവന്നു. ഒരു കുഞ്ഞു രശ്മി ഓടി മണ്ണിലൊളിച്ചു.ആചൂട്തട്ടി മണ്ണിനടിയിൽ ഉറങ്ങികിടന്ന കുഞ്ഞൻ വിത്ത് കണ്ണുകൾ മെല്ലെ ചിമ്മി. കണ്ണുതുറന്നപ്പോൾ തനിക്കെന്തോ മാറ്റം വന്നതായി കുഞ്ഞന് തോന്നി. "എനിക്കതാ വേര് മുളചിരിക്കുന്നു". താൻ പെട്ടന്നു വലുതാകും എന്ന പ്രതീക്ഷയിൽ അവൻ ഓരോന്ന് ചിന്തിച്ചു കൂട്ടി."താൻ മനോഹരമായ ഭൂമിയെ കാണാൻ പോകുന്നു.എന്നിൽ പൂക്കൾ വിരിയുമ്പോൾ കുട്ടികൾ എന്നെ വന്നു നോക്കി ചിരിക്കും. എന്നെ പ്രശംസിക്കും. എന്റെ സൗന്ദര്യത്തെ പൂമ്പാറ്റകൾ അസൂയപ്പെടും." ഇത്രയും ചിന്തിച്ചു കൂട്ടിയപ്പോഴേക്കും അവൻ വലുതായി കഴിഞ്ഞിരുന്നു.അവൻ ആകാംഷയോടെ നോക്കിയപ്പോൾ എല്ലായിടവും ഒഴിഞ്ഞു കിടക്കുന്നു. ആരെയും കാണാനില്ല.പെട്ടന്നതാ ദുർഗന്ധം വമിക്കുന്ന കാറ്റ് അവനെ തഴുകികൊണ്ട് കടന്നുപോയി. അതോടൊപ്പം വന്ന പ്ലാസ്റ്റിക് കവർ അവനെ ശ്വാസം മുട്ടിച്ചു. എന്തുപറ്റി നമ്മുടെ ലോകത്തിന് ? ഒന്നും മനസ്സിലാകുന്നില്ലല്ലോ..... കുഞ്ഞൻ സങ്കടപ്പെട്ടു. ഒരു കൊച്ചു പെണ്കുട്ടി മുഖമാകെ മറച്ച് അമ്മയുടെ കൈയ്യിൽ തൂങ്ങി നിൽക്കുന്നത് കണ്ടു. അവളുടെ മുഖവും ആകെ വാടിയിരിക്കുന്നു. ഒരുപൂമ്പാറ്റതന്റെവർണ്ണങ്ങൾഎല്ലാംനഷ്ടപ്പെട്ട് കിതച്ചു കിതച്ചു കുഞ്ഞന്റെ അടുത്തേക്ക് വന്നു. ഒരു നിമിഷം കൊണ്ട് കുഞ്ഞന്റെ പ്രതീക്ഷയെല്ലാം മാഞ്ഞു പോയി. കുഞ്ഞൻ പൂമ്പാറ്റയോട് ചോദിച്ചു "എന്തു പറ്റി നമ്മുടെ ഭൂമിക്ക് ?" "നീ അറിഞ്ഞില്ലേ ,കൊറോണ എന്നൊരു ഭീകരൻ എല്ലാവരെയും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. എല്ലാവരും ഭീകരനെ പേടിച്ചു ഒളിച്ചിരിക്കുകയാണ് ." സഹിക്കാനാവാതെ കുഞ്ഞന്റെ കണ്ണുകൾ നിറഞ്ഞൊഴുകി " എന്റെ ഭൂമി ഇങ്ങനെ അല്ല, എന്റെ ലോകമിതല്ല,എനിക്ക് ഇവിടെ നിൽക്കണ്ട" അവന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് ഭൂമിക്കടിയിലേക്കോളിച്ചു. കുഞ്ഞൻ ഉറക്കം ആരംഭിച്ചു, പുതു പ്രതീക്ഷകൾക്കായി......

വിഘ്‌നേശ്വർ V. S
4 A ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ