ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/രാജാവും റാംബോ എന്ന ഡ്രോണും

രാജാവും റാംബോ എന്ന ഡ്രോണും

8 C FORT GIRLS’ MISSION H.S ഒരിടത്ത് ,വളരെയധികം വികസിതമായ ഒരു ദേശമുണ്ടായിരുന്നു.ആ ദേശത്തെ എല്ലാ ജനങ്ങളും വിദ്യഭാസമുള്ളവരായിരുന്നു.ആ രാജ്യം ഭരിച്ചിരുന്നത് ജനങ്ങളുടെ ക്ഷേമകാര്യങ്ങൾ നോക്കുന്ന ഒരു രാജാവായിരുന്നു .ഭരണകാര്യ ങ്ങ ളിൽ രാജാവിനെ സഹായിക്കാൻ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടാ യിരുന്നു.എന്നാൽ ഈ ദേശത്തിന്റെ അയാൾ ദേശത്തെ ജനങ്ങ ൾ വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ജീവിച്ചിരുന്നത്.അതുകൊണ്ടു തന്നെ അവിടെ പലപ്പോഴും പലതരത്തിലുള്ള അസുഖങ്ങളും പൊട്ടിപ്പുറ പ്പെടു മാ യിരുന്നു. ഇപ്രകാരം ഇരിക്കവേ നമ്മുടെ ദേശത്തിലെ രാജാവിന് തൻറെ മന്ത്രി യും സയൻറിഫിക് ചീഫുമായ മിസ്റ്റ ർ .ഗിൽബെർട് ഒരു ഡ്രോൺ നിർമിച്ചു ന ല്കി. രാജാവിന് അതിനെ വളരെ ഇഷ്ടപ്പെട്ടു.അദ്ദേഹം ആ ഡ്രോണിന് റാംബോ എന്ന പേര് നല്കി .ആ ഡ്രോണിൽ എല്ലാവിധ ആധുനിക കാര്യങ്ങളും ഉണ്ടായി രുന്നു. ആർട്ടിഫിഷ്യ ൽ ഇന്റലിജൻസ് ഉണ്ടായിരുന്നതിനാൽ തന്നെ രാജാവും ഡ്രോണും അടുത്ത സുഹൃത്തുക്കളവുകയും ചെയ്തു .രാജാവു റോമ്പോ എന്നു ഉറക്കെ വിളി ച്ചാൽ ഉടൻ തന്നെ അടുത്തെത്തി ‘യെസ് യുവർ മജെസ്റ്റി ‘ വാട്ട് കാ ന് ഐ ഡു ഫോർ യൂ ? ‘ എന്നു പറഞ്ഞു നില്ക്കും . രാജാവു റോംബോവിന് ഒരു ജോലി നല്കി .എല്ലാ ദിവസവും തൻറെ ദേശത്തെ എല്ലാ ഭാഗവും നിരീക്ഷി ച്ച് വിവരങൾ അപ്പപ്പോൾ തന്നെ അറിയിക്കണം എന്നതായിരുന്നു ജോലി റാംബോവിന് വളരെ സന്തോഷമായി.റാംബോ മുടങ്ങാതെ എല്ലാ ദിവസവും പല സ്ഥലങ്ങൾ ച്ചുറ്റി നടന്നു ആളുകളെ നിരീക്ഷിക്കുകയും തൻറെ ‘ഫെയിസ് റെകെഗ്നിഷൻ സോഫ്ട് വെയർ ‘വഴി റാംബോ പരിശോധന തുടങ്ങുകയും ചെയ്തു. ഒരു ദിവസം റാംബോ കൊട്ടാരത്തിൽ നിന്നു പറന്നു വരുമ്പോൾ മുൾക്കിരീടം പോലെ തലയുള്ള ഒരാൾ റോഡിൻറെ നടുവിൽ നിൽക്കുന്നത് കണ്ടു.റാംബോ അയാൾക്ക് ചുറ്റും നിരീക്ഷണ പറ ക്കൽ നടത്തി.ബീപ്പ്,ബീപ്പ്,ബീപ്പ് റാംബോവിൻറെ’ ഫെയിസ് റെകെഗ്നിഷൻ സോഫ്ട് വെയർ ‘ പ്രവർത്തിച്ചു തുടങ്ങി.പക്ഷേ അത് ‘എറ ർ ‘ എന്നു കാണിച്ചുകൊണ്ടേ യിരുന്നു .റാംബോ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെ ആ അപരിചിതൻ പല ആളുകളുടെ അടുത്തു പോകുന്നു.റാംബോ ഉടൻ തന്നെ രാജാവിനെ വിവരം അറിയി ച്ചു.രാജാവു മിസ്റ്റർ ഗിൽബെർട് നേ വിവരം അറിയിച്ചു.പിറ്റേ ദിവസം റാംബോ നിരീക്ഷണം നടത്തും ബോള് ആ അപരിചിതൻ അവിടെ നിൽക്കു ന്നത് കണ്ടു .ഇതിനിടയിൽ അയാൾ രാജ്യങ്ങളിൽ എന്തോ അസുഖം പടർന്ന് പിടിച്ച് ആലുക്കൾ മരിക്കുന്നതായി രാജാവിന് വിവരം ലഭിച്ചു. റാംബോ നിരീക്ഷണം നടത്തുന്ന സ്ഥലത്തേക്ക് രാജാവ് സൈനികരെ അയ ച്ചു. പക്ഷേ അവർക്കാർക്കും തന്നെ ആ അപരിചിതനെ കണ്ടുപിടിക്കാൻ സാധിച്ചില്ല. എന്നാൽ ഈ ദേശം വിദ്യാസമ്പന്നരുടെ നാടായതി നാൽ രോഗം പിടിപെട്ടു മരിക്കുന്ന വരുടെ നിരക്ക് വളരെ കുറവായിരുന്നു. കാരണം അവറ് തങ്ങളുടെ വീടും പരിസരവും നന്നായി ശുചിയായി വയ്ക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും വളരെ കുറച്ചുപേർ പണി ബാധിച്ച് ആശുപത്രിയിലായി . രാത്രി രാജാവും റോംബോയുംഈ വിഷയത്തെ പറ്റി ചര്ച്ച ചെയ്തു . റോംബോവിന് ആ മുൾക്കിരീടം പോലെ തലയുള്ള വ്യക്തിയെ യായിരുന്നു സംശയം. രാത്രി ഒന്നു കൂടെ രാജ്യത്തെ നിരീക്ഷിക്കാമെന്ന് കരുതി റാംബോ ഒന്നുകൂടി കൊട്ടാരത്ത് നിന്നു പറന്നു യർന്നു.എക്സ്റേ കണ്ണു കൊണ്ട് റാംബോ നിരീക്ഷണം നടത്തി .അതാ നില്ക്കുന്നു ആ അപരിചിതൻ . റാംബോ ആ അപരിചിതൻറെ പടമെടുത്ത് രാജാവിന് അയച്ചുകൊടുത്തു.രാജാവു രാത്രി തന്നെ ആ മുൾത്തലയുള്ളവ ൻറെ പടം ചീഫ് ഡോക്ടറായ മിസ്റ്റർ അലക്സ് നു അയച്ചു കൊടുത്തു . മിസ്റ്റർ. അലക്സും ഗിൽബെർടും അതുഓർ വയറസ് ആണ് എന്നു കണ്ടുപിടിച്ചു. അതി ൻറെ പേര് കോവിട് 19 എന്നാണെന്നും അവർ മനസിലാക്കി.മിസ്റ്റർ ഗിൽബെർടും അലക്സും രാവിലെതന്നെ രാജാവിനെ ക്കണ്ട് പറഞ്ഞു . ‘രാജാവേ നമ്മുടെ രാജ്യത്തു കോവിട് 19 എന്ന വയറസ് പിടിപെട്ടിട്ടുണ്ട് .ഇതിനെ നശിപ്പിക്കാൻ നമ്മൾ മരുന്ന് കണ്ടെത്തും.അതുവരെ ജനങ്ങളോട് അവരവരുടെ വീടുകളിൽ തന്നെ കഴിഞ്ഞ് വ്യക്തി ശുചിത്വം പാലിക്കണമെന്ന നിർദേശം നല്കണം. ‘ രാജാവു ഉടൻ തന്നെ ജനങ്ങൾക്ക് നിർദേശം നല്കി.ജനങ്ങൾ തൻറെ നിർദേശം പാലിക്കുന്നുണ്ടോ എന്നു നോ ക്കാൻ റോംബോവിനോടെ രാജാവു പറഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ത്താതെ ദേശത്തെ രോഗം പിടിപെട്ട എല്ലാരും തന്നെ രോഗ ഭേദമായി എന്ന വാര്ത്ത രാജാവിന് ഏറെ സന്തോഷം പകർന്നു. പല ദിവസങ്ങളിലും രാത്രിയിലും റോംബോ തൻറെ ജോലി തുടർന്നു.രാജാവിന് റോംബോയോട് ആദരവ് തോന്നി. ഒരാഴ്ച്ക്കുളിൽ മിസ്റ്റർ.ഗിൽബെർടും അലക്സും മരുന്ന് കണ്ടുപിടിച്ചു.അതിനുശേഷം ആരും തന്നെ കോവിട് 19 കാരണം മരണപ്പെട്ടില്ല.


അദിതി ഹരിശങ്കർ
8 സി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ