ഗവ. എൽ പി സ്കൂൾ, ചേർത്തല നോർത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ചെറിയ തുമ്മലോ ജലദോഷമോ ഉണ്ടാകുമ്പോൾ ആശുപത്രിയിൽ ഓടിയെത്തുന്ന മനുഷ്യർ കോറോണയെ ഭയന്ന് ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്നു.മരുന്നിലൂടെ രോഗത്തെ അകറ്റിനിർത്തിയിരുന്നവർ ഇന്ന് സ്വന്തം ശരീരത്തിന്റെ പ്രധിരോധ ശേഷിയിലൂടെ രോഗത്തെ ചെറുക്കുവാൻ ശ്രെമിക്കുന്നു പുറത്തു നിന്നുള്ള ഭക്ഷണവും,ടിൻ ഫുഡുകളും മനുഷ്യന്റെ ആരോഗ്യ സ്ഥിതിയെ നശിപ്പിക്കുകയും പലരോഗാവസ്ഥ കളിലേക്കും എത്തിക്കുകയും ചെയ്യുന്നു.എന്നാൽ ഈ\ഒരു മാസമായി നമ്മൾ വീട്ടിൽ തന്നെ ഇരുന്നു വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും കഴിച്ചു ,കൃഷി മറ്റു വീട്ടു ജോലികളും നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങിയ ആരോഗ്യ പ്രവർത്തനങ്ങളും ചെയ്തു മനസ്സിന് ഉല്ലാസവും ശരീരത്തിന് ആരോഗ്യവും ഉണ്ടാക്കിയെടുത്തു.വീട്ടിൽ തന്നെ നമ്മൾ കൃഷി ചെയ്യുന്ന വിഷമില്ലാത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷിച്ചു ശരീരത്തിന് ആരോഗ്യപരമായ പ്രതിരോധശേഷി ഉണ്ടാക്കുകയും ചെറിയ ചെറിയ രോഗങ്ങളെ ചെറുക്കുവാനും നമുക്ക് സാധിച്ചു. ഇതിനോട് അനുബന്ധമായി സുലഭമായി ലഭിച്ചിരുന്ന പപ്പായ,ചക്ക ,വാഴപ്പഴം,എന്നീ ഔഷധഗുണങ്ങൾ ഉള്ള ഭക്ഷ്യസാധനങ്ങൾ ഇന്ന് കേരളീയ സമൂഹം കൂടുതലായി ഉപയോഗിക്കുവാൻ തുടങ്ങി .അങ്ങനെ ഈ കൊറോണകാലം നമ്മളെ കൃഷിചെയ്യുവാനും നാടൻ ഭക്ഷണം കഴിച്ചു ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുവാനും പഠിപ്പിച്ചു.

 " അതിജീവനം രോഗപ്രതിരോധത്തിലൂടെ" 
വിശാൽ വിനോദ്
4 ജി.എൽ.പി.എസ്.ചേർത്തല നോർത്ത്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം