എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ കടൽ കടന്നൊരു വൈറസ്
കടൽ കടന്നൊരു വൈറസ്
ദൂരെ ഒരിടത്ത് ചൈന എന്നു പേരുള്ള ഒരു വലിയ രാജ്യമുണ്ട്. അവിടെ കോടിക്കണക്കിന് ആളുകൾ താമസിക്കുന്നുണ്ട്. കണ്ടുപിടുത്തങ്ങളിലൂടെ മുന്നേറിയ ചൈനയിൽ പെട്ടെന്നൊരു നാളിൽ ഒരു അസുഖം വന്നു പെട്ടു. വുഹാൻ എന്ന പട്ടണത്തിലാണ് ഇത് ആരംഭിച്ചത്. കൊറോണ (കോവിഡ് 19) എന്ന് അവർ അതിന് പേരിട്ടു.ഈ അസുഖത്തിന് മരുന്ന് ഇല്ലായിരുന്നു. സാമൂഹിക അകലത്തിലൂടെ ഇത് തടയാമെന്ന് അവർ മനസ്സിലാക്കി. ചൈനക്കാർ മാത്രമല്ല മറ്റ് പല രാജ്യക്കാരും ഉണ്ടായിരുന്നു. ജോലിക്കായും പഠനത്തിനായും എത്തിയവർ. അസുഖം പടർന്നതോടെ എല്ലാവരും സ്വന്തം നാടുകളിലേക്ക് മടങ്ങി. അതോടെ കൊറോണ ലോകമാകെ വ്യാപിച്ചു. അങ്ങനെ അതിൽ ഒരു രാജ്യമായ ഇന്ത്യയിലും ഇതെത്തി. പലയിടത്തും മരണനിരക്ക് കൂടിയപ്പോൾ ഇന്ത്യയിലെ ഭരണകൂടം ഒറ്റക്കെട്ടായി ഉചിതമായ ഒരു തീരുമാനമെടുത്തു. എല്ലാവരും സാമൂഹിക അകലം പാലിക്കുക അതേ സമയം ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളം കൊറോണയെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. സാമൂഹിക അകലത്തിലൂടെ രോഗം നിയന്ത്രിക്കുകയും രോഗം പിടിപെട്ടവരെ പരിപാലിച്ച് അസുഖം ഭേദമാക്കുകയും ചെയ്തു. ഇങ്ങനെ ലോകത്തിന് തന്നെ മാതൃകയായി. ദൈവത്തിൻ്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. ദൈവതുല്യരായി ജനങ്ങൾ കാണുന്നത് അവിടുത്തെ ആരോഗ്യ പ്രവർത്തകരെയാണ്.സ്വന്തം ജീവൻ പണയപ്പെടുത്തി അവർ രോഗികളെ പരിപാലിച്ച് സുഖപ്പെടുത്തി വിടുന്നു. ഈ അതിജീവനത്തിൻ്റെ പോരാട്ടം ഇന്നും തുടരുകയാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |