ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ജീവനെടുക്കുന്ന കിരീടം.

Schoolwiki സംരംഭത്തിൽ നിന്ന്
ജീവനെടുക്കുന്ന കിരീടം. 

ഏകദേശം 60 വർഷത്തോളം മുൻപ് മാത്രം തിരിച്ചറിയപ്പട്ട വൈറസാണ് കൊറോണ. മനുഷ്യനുൾപ്പെട്ട സസ്തനികളെയാണ്,  ഈ രോഗം ബാധിക്കുക. രോഗബാധയുടെ രീതി നോക്കൂ..സാധാരണ പനിയുടെ ലക്ഷണത്തോടെ ആരംഭിച്ച്, ശ്വാസകോശാ ണുബാധയായി മാറുന്നു. 


മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ,ഒരു കിരീടം (Crown) പോലെ കാണപ്പെടുന്നതിൽ നിന്നാണ് ഇതിന് Corona- യെന്ന പേര് വന്നത്.  ചൈനീസ് നഗരമായ വുഹാനിൽ ഒരു മാംസക്കടയിൽ, report ചെയ്യപ്പെട്ട  ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്ക് ആളി പടരുകയായിരുന്നു. മോർഫ് ചെയ്യപ്പെട്ടെത്തിയ,പുതിയ വൈറസിനുള്ള, ഫലപ്രദമായ മരുന്നുകളോ, പ്രതിരോധ മരുന്നുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചുമ, പനി, ന്യൂമോണിയ,തുടങ്ങിയ ലക്ഷണങ്ങൾ കാട്ടുന്ന ഈ രോഗം, പകർന്നു, 14-28  ദിവസങ്ങൾക്കുളളിൽ ബാധിച്ചിരിക്കും. അബലരേയും,  മറ്റുരോഗങ്ങളാൽ അവശരായവരെയാണ് ഇത് മരണത്തിലേക്ക് നയിക്കുക. സാമൂഹ്യമായും, അന്യരുടെ ശ്രവങ്ങളിൽ നിന്നും അകലം സൂക്ഷിക്കുക,വ്യക്തിശുചിത്വം പാലിക്കുക, ഇങ്ങനെ സൂക്ഷ്മമായ ശ്രദ്ധയാണ്, രോഗവ്യാപനം തടയാനുള്ള മാർഗ്ഗം. രോഗാണുക്കൾക്ക്  അന്തരീക്ഷത്തിൽ മണിക്കൂറുകളും, യുക്തമായ ചുറ്റുപാടിൽ ദിവസങ്ങളും നിലനിൽപ്പുണ്ട്. ശ്രദ്ധിക്കൂ ...പ്രാർത്ഥിക്കാം...പ്രാർത്ഥിക്കാം....

ഗായത്രി എ
10 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം