മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
2019 ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് . ഇതിനകം തന്നെ ജപ്പാൻ ,തായിലാൻഡ് , ഹോങ്കോങ് , ദക്ഷിണ കൊറിയ , യൂ .എസ് , ഇന്ത്യ തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നത് . ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പനി , ചുമ, ശ്വാസതടസം , തുടങ്ങിയവ ആണ് പ്രാഥമിക ലക്ഷണങ്ങൾ ആയി പറയുന്നത് .പിന്നീട് ഇത് ന്യൂമോണിയ യിലേക്ക് നയിക്കുന്നു. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള കുറഞ്ഞത് 14 ദിവസം ആണ് . ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി കടുത്തചുമ , ജലദോഷം ,അസാധാരണമായ ക്ഷീണം , ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. നമ്മൾ പ്രത്യേകം ശ്രെദ്ധിക്കേണ്ടത് ശുചിത്വം ആണ് . പലപ്പോഴും പലരുമായും അടുത്ത് ഇടപെഴകുന്നവരാണ് നമ്മൾ. ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായാൽ കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക . ഈ വൈറസ് ബാധയ്ക്കു ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നത് നാം ശ്രധിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് . അതുകൊണ്ട് ഈ രോഗം പടർന്നു പിടിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കേണ്ടതാണ്. 2002 ലും 2003 ലും ഇതേപോലെ ചൈനയിൽ സാർസ് രോഗം പടർന്നിരുന്നു . അന്ന് 1000 ഓളം മരിച്ചത് . നമ്മുടെ ലോകത്തേകൊറോണയിൽ നിന്ന് രക്ഷിക്കാൻ നമുക്ക് സാമൂഹിക അകലം പാലിക്കാം , നല്ലൊരു നാളേക്കായി അൽപ്പം ഒറ്റപ്പെടാം . ബ്രേക്ക് ദി ചെയിൻ ...
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം