ഒരു വ്യക്തിയുടെ ജീവിതത്തിലെ സുഖത്തേയും സന്തോഷത്തേയും സ്വാധീനിക്കുന്ന സുപ്രധാനമായ ഘടകമാണ് ആരോഗ്യമുള്ള ശരീരവും മനസ്സും. പ്രത്യേകിച്ചു ഇന്നത്തെ ലോകരാജ്യങ്ങളുടെ അവസ്ഥയിൽ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി വ്യാകുലതകൾക്ക് ഒരറുതിയുമില്ല. ഇന്ന് നാം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി തന്നെയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി ശരീരാരോഗ്യത്തെയും മാനസ്സികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ഓരോ വ്യക്തിയും
വ്യക്തി ശുചിത്വവും , പരിസര ശുചിത്വവും നിർബന്ധമായും പാലിക്കുക. കൂടാതെ ഇടയ്ക്കിടയ്ക്ക് ഇരുകൈകളും സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഇവ ഉപയോഗിച്ച് 20സെക്കൻ്റ് സമയം എടുത്ത് വൃത്തിയായി കൈകൾ കഴുകുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക. [ഹസ്തദാനം, ആലിങ്കനം എന്നിവ ഒഴിവാക്കുക ] അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങി യാത്ര ചെയ്യുക, കഴിവതും വീട്ടിനുള്ളിൽ തന്നെ കഴിയുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, പ്രതിരോധ ശക്തി വർദ്ധിക്കുന്ന തരത്തിലുള്ള ആഹാരപദാർത്ഥങ്ങളും, പാനീയങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനെക്കാൾ ഉത്തമം രോഗം വരാതെ പ്രതിരോധിക്കുന്നതാണ് അത്യുത്തമം കൊറോണയെന്ന മഹാമാരിയെ പിടിച്ചുകെട്ടാനായി നമുക്ക് സാമൂഹിക ഒരുമയോടെ അടച്ചിരിക്കാം.