കപടചിന്ത

സമ്പത്തിനായി നെട്ടോട്ടമോടീടുന്ന
നാടിൻ്റെ സ്ഥൈതിയിത് ദുരിതമല്ലോ
നമ്മുടെ ഭവങ്ങൾ മാത്രമെന്നും ശുചിയായി
മാറിടേണമെന്നുള്ള ചിന്തകൾ നാമിന്നു മാറ്റിടേണം
ചുറ്റിലും ദുർഗന്ധമുള്ളൊരു അന്തരീക്ഷം
രോഗങ്ങളെ മാടിവിളീച്ചീടുന്നു
പരിസരചുറ്റിലും പ്ലാസ്റ്റികുതൻ മാലിന്യങ്ങൾ
വലിച്ചെറിഞ്ഞീടുന്നു.
ഗ്രാമത്തിളും നഗരമാം പ്രദേശങ്ങളിലൊക്കെയും
മാലിന്യക്കൂമ്പാരം കൂട്ടീടുന്നു.
കായലും തോടും കുളവുമൊക്കെ
മാലിന്യത്തിനാലിന്നു നിറഞ്ഞീടുന്നു
തെളിഞ്ഞു നിന്നിരുന്നൊരാ ശുദ്ധജലമൊക്കെയും
ദുർഗന്ധപൂരിതമായിന്നു മാറിടുന്നു
കൂത്താടി കൊതുകുപോലുള്ളൊരു ജീവികൾ താൻ
പെറ്റു പെരുകി വളർന്നീടുന്നു
ഇവയെല്ലാം ഉണ്ടാക്കും രോഗമെല്ലാം
നമ്മെ തേടി ഇന്നെത്തീടുന്നു
ഇനിയെങ്കിലുമാ ചിന്ത മാറ്റീടേണം
നമ്മുടെ വീടുപോൽ പരിസരമൊക്കെയും
ശുചിയായി നാമിന്ന് മാറ്റിടേണം
രോഗങ്ങളെ തടഞ്ഞുനിർത്തിടേണം
ഓരോ ജീവനെയും കാത്തീടേണം.

അഭിജിത്ത്
4 ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത