എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/നടുങ്ങുന്നെന്റെ ഭൂമി

നടുങ്ങുന്നെന്റെ ഭൂമി

നടുങ്ങുന്നെന്റെ ഭൂമി
വിറക്കുന്നെന്റെ ഭൂമി
വ്രണമെന്ന ആയുധം എന്റെ
ഭുവനത്തെ കൊലപ്പെടുത്തിയോ...

ഏതോ ഒരു മഹാമാരി എന്റെ
ഭുവനത്തെ മുറിവേല്പിച്ചുവോ...
ഇതെന്തൊരു മഹാമാരി...
ജീവനെ വെല്ലുന്ന മഹാമാരി തന്നെ...

പ്രകൃതി മനുഷ്യനോട്
പ്രതികാരം തീർക്കുന്നുവോ....
പലരും തന്റെ ഉറ്റവരെ ഓർത്തു തണ്ണീർ തടങ്ങൾ ഒഴുക്കുന്നിതാ....

ഐസൊലേഷൻ വാർഡുകളിൽ നിന്ന് കേൾക്കുന്ന വിലാപങ്ങൾ എന്റെ ഭുവനത്തെ നടക്കുന്നു വൊ.....
മനുഷ്യരാശിയുടെ കുലത്തെ എടുത്തെറിയുവാൻ വന്ന മഹാമാരിയോ...

ആരോഗ്യ വകുപ്പിന്റെ വാക്കു കേട്ട്
ചേർത്തുനിന്നാൽ തുരത്തിടാം
കോവിഡ് എന്ന ഈ വീരനെ...

എങ്കിൽ നമ്മുക്ക് പുനർ ജനിക്കാം....
ഇവിടെമിൽ ഈ ഭുവനമിൽ
കേൾക്കില്ല പിന്നെ നമ്മൾ കൊറോണയും കോവിഡും
ഭയം വേണ്ട ജാഗ്രത മാത്രം മതി....

ചൈനയും ഇറ്റലിയും ആക്കിടല്ലേ..
ഈ കൊച്ചു കേരളത്തെ നവകോമളത്തെ....

എൻ ഭുവനത്തെ അണുമുക്തമാക്കിടാൻ..
മനുഷ്യ മനസാക്ഷി ഒരുമിച്ചിരുന്നാൽ
തുരത്തിടാം ഈ വീരനെ.....

ഫാത്തിമറിൻഷ പി
6F എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത