ശുചിത്വം

ഏതൊരു മനുഷ്യനും ജീവിതത്തിൽ അത്യാവശ്യം വേണ്ട ഒന്നാണ് ശുചിത്വം.ശുചിത്വ മില്ലായ്മ നമുക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.ഇന്നത്തെ ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം ശുചിത്വ മില്ലയ്മയാണ്.ഏതൊരു വ്യക്തിയും ശുചിത്വം പാലിച്ചാൽ കൊറോണ പോലുള്ള രോഗങ്ങൾ അകന്നു നിൽക്കും.യാത്രകൾക്ക് ശേഷം കൈകൾ,കാലുകൾ,മുഖം ഇവ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ കൊറോണ പോലുള്ള പകർച്ച വ്യാധികൾ അകന്നു നിൽക്കുമെന്ന് സംശയമില്ലാതെ പറയാം കഴിയും.അതുപോലെ ചുമക്കുമ്പൊഴും തുമ്മുമ്പൊഴും തൂവാല ഉപയോഗിച്ച് പോത്തിപ്പിടിക്കണം.വ്യക്തി ശുചിത്വ ത്തോടോ പ്പം പരിസര ശുചിത്വവും പാലിക്കണം.ഇവയൊക്കെ പാലിച്ചാൽ ഏതു പകർച്ചവ്യാധികളും നമ്മളിൽ നിന്നും അകന്നു നിൽക്കും.അതിനാൽ നാം ശുചിയായി ഇരിക്കുന്നതിനൊപ്പം പരിസരവും ശുചിയായി സൂക്ഷിക്കാനും ശ്രമിക്കണം.

ഐശ്വര്യ ദേവി
3A എൽപി.എസ്, വേങ്കോട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം