മരിച്ച മനുഷ്യന്റെ ശരീരത്തിലെവിടേയും തണുപ്പ്
മരവിച്ച ഒരുതരം തണുപ്പ്
ശ്വസിച്ചിരുന്ന ഹൃദയത്തിനു
ബുദ്ധിതൻപ്രകാശിച്ച മസ്തിഷ്ക്കത്തിനു
ഉള്ളിലെ കള്ളിനും, ചങ്കിനും, ചോരയ്ക്കും,
നടന്ന കാലുകൾക്കും, ചലിപ്പിച്ച കൈകൾക്കും,
നിറചാർത്തുകൾ കണ്ടു രസിച്ച കണ്ണുകൾക്കും,
രാഗങ്ങൾകേട്ടുണർന്ന കർണ്ണങ്ങൾക്കും
അരിച്ചിറങ്ങുന്നയാ തണുപ്പ്
സ്നേഹമെന്ന സത്യം ഒരുവന്റെ ഹൃദയത്തിൽ
ചോർന്ന് ചോർന്നില്ലാതാകുമ്പോൾ
ഒരുവനിൽ ഇരിക്കുന്ന വീര്യമാ-
മരവിച്ച തണുപ്പ്.മരണത്തിന്റെ
മരവിച്ച തണുപ്പ്.