ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക നമ്മടെ കടമ

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക നമ്മടെ കടമ

ധാരാളം വർഷങ്ങൾക്കു മുൻപ് അധിമനോഹരമായൊരു ഗ്രാമത്തിൽ ഒരു കർഷക കുടുംബം താമസിച്ചിരുന്നു. അവിടെ ഒരു ചെറിയ കുടിലിൽ ഒരു കർഷകനും പിന്നെ അദ്ദേഹത്തിൻറെ ഭാര്യയും രണ്ട് പെൺമക്കളുമാണ് ഉണ്ടായിരുന്നത്. അവരുടെ രണ്ട് പെൺമക്കളും ആ ഗ്രാമത്തിലെ കുറച്ചകലെയുള്ള ഒരു സ്കൂളിലാണ് പഠിക്കുന്നതിനായി പോയിരുന്നത് .അവരുടെ പേരാണ്ചിന്നുവും മിന്നുവും ആ കർഷകനും അദ്ദേഹത്തിൻറെ ഭാര്യയും പച്ചക്കറികളും അരിയും ഒക്കെ കൃഷിചെയ്ത് വിളവെടുത്ത് ആ ഗ്രാമത്തിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കും. അതിൽ നിന്നു കിട്ടുന്ന തുച്ഛമായ പണം കൊണ്ട് അവർ അവരുടെ ജീവിതം കഴിച്ചുകൂട്ടും .ചിന്നുവും മിന്നുവും നന്നായി പഠിക്കുമായിരുന്നു .അവർ തൻറെ അച്ഛൻറെയും അമ്മയുടെയും കഷ്ടപ്പാടും വേദനയുമൊക്കെ കണ്ടറിഞ്ഞ് ജീവിക്കുന്നവരായിരുന്നു. അതുകൊണ്ടുതന്നെ പിന്നെ അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കുന്ന ഒന്നിനും അവർ വാശിപിടിച്ചിരുന്നില്ല , അവർ എന്നും രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയിൽ നീണ്ടുകിടക്കുന്ന ഒരു പാടം ഉണ്ടായിരുന്നു. അവിടെ പാടം കലപ്പ കൊണ്ട് ഉഴുത് മറിക്കുന്നതും വിത്തു വിതയ്ക്കുന്നതും ഞാറ് നടുന്നതും കൊയ്ത്തും ഒക്കെ കണ്ട് ആസ്വദിച്ച് കളിച്ചും ചിരിച്ചും ആടിപ്പാടിയുമായിരുന്നു ചിന്നുവിന്റെയും മിന്നുവിന്റെയും സ്കൂളിലേക്കുള്ള യാത്രയും വീട്ടിലേക്കുള്ള യാത്രയും .ആ പാടത്തിന്റെ അടുത്ത് തന്നെയുണ്ട് ഒരു തോട് അവിടെ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും കുട്ടികൾ അവിടെ വന്ന് കളിക്കുന്നതും കാണാം ,ആ പാടത്തിലേക്ക് ആവശ്യമായ വെള്ളം ഈ തോട്ടിൽ നിന്നാണ് കിട്ടുക. ഇതൊക്കെ ചിന്നുവിനും മിന്നുവിനും വളരെയധികം ഇഷ്ടമാണ് .ചിന്നുവിന്റെയും മിന്നുവിന്റെയും അമ്മയ്ക്കും അച്ഛനും അവർ പഠിച്ച് വലിയ നിലയിൽ എത്താൻ ആയിരുന്നു ആഗ്രഹം .അങ്ങനെ കാലങ്ങൾ കഴിഞ്ഞു പോയി ചിന്നുവിനും മനുവിനും ഗ്രാമത്തിലെ കൃഷി ഓഫീസിൽ ജോലി കിട്ടി. അതോർത്ത് അവർ വളരെയധികം സന്തോഷിച്ചിരുന്നു .തൻറെ അമ്മയുടെയും അച്ഛനെയും ആഗ്രഹം നിറവേറ്റാൻ അവർക്ക് കഴിഞ്ഞു അ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ആ പടത്തിൽ ഒരു ഭാഗം മണ്ണിട്ടുനികത്തി .കൊട്ടാരം പോലുള്ള ഒരു വീടു വെച്ചു അപ്പോഴേക്കും അവിടെ വിത്തു വിതയ്ക്കലും ഞാറു നടീലും കൊയ്ത്തും എല്ലാം ഒരു പഴങ്കഥയായി മാറി .രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോഴേക്കും അവിടെയുള്ള തോട് പ്ലാസ്റ്റിക്കിന്റെയും മാലിന്യത്തിന്റെയും കുപ്പത്തൊട്ടി ആയി മാറിയിരുന്നു.അവിടത്തെ ജനങ്ങളുടെ ആകെയുള്ള വരുമാനം ആപാടം പാടത്തിലെ കൃഷിയായിരുന്നു. അത് നിലയ്ക്കുകയും ചെയ്തു . അവർ വളരെ കഷ്ടപ്പാട് അനുഭവിക്കാൻ തുടങ്ങി .വേനൽക്കാലത്തെ ജലത്തിന് അവർക്ക് ഏറെ ഒരു ആശ്വാസമായിരുന്നതോടും മലിനമായി. ദാഹജലത്തിനായി എന്തുചെയ്യണമെന്നറിയാതെയായി അവരുടെ ജീവിതം. അവിടുത്തെ ജനങ്ങൾ എല്ലാവരും കൂടി കൃഷി ഓഫീസിലേക്ക് ചെ.ന്നു അവർ കൃഷി ഓഫീസിൽ ജോലി ചെയ്തിരുന്ന ചിന്നുവിന് പരാതി നൽകി .ആ പരാതിയിൽ ഉണ്ടായിരുന്നത് അവരുടെ ജല ദൗർലഭ്യവും പിന്നെ കൃഷി ചെയ്യാൻ ആകാത്തതിനാൽ അവരുടെ കഷ്ടപ്പാടും ആയിരുന്നു .തനിക്ക് ഏറെ ഇഷ്ടമുള്ള പാടത്തിനേയും തോടിനേയും കുറിച്ച് ഓർത്ത് മിന്നുവും ചിന്നുവും സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു .പിന്നെ അവർ ആ പാടംവീണ്ടും വിതയ്ക്കലും ഞാറു നടീലും കൊയ്ത്തും എല്ലാമായി പഴയതുപോലെ കൃഷി ആരംഭിച്ചു .അവിടത്തെ മലിനമായ തോടിനെ അവർ എല്ലാവരും ഒത്തുചേർന്ന് വൃത്തിയാക്കി. തോടും പാടവും എല്ലാം പഴയരീതിയിൽ ആയി ചിന്നുവും മിന്നുവും ഇതിൽ അഭിമാനിക്കുകയും അതിലേറെ സന്തോഷിക്കുകയും ചെയ്തു നമ്മുടെ പരിസ്ഥിതിയെ നാം തന്നെ മലിനമാക്കാൻ നോക്കരുത് .പരിസ്ഥിതിയെ അറിഞ്ഞ് ജീവിച്ച ചിന്നുവിന്റെയും മിന്നുവിന്റെയും കഥ നമുക്ക് ഒരു ഉദാഹരണമാണ്

അനു വി ബി.
7A ഗവ യു പി എസ് കല്ലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ