സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഉപ്പിച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
ഉപ്പിച്ചി

നജീബ് വളരെ സന്തോഷത്തിലായിരുന്നു. തൻെറ ഉപ്പ ഗൾഫിൽനിന്ന് വരികയാണ്.രണ്ട് വർഷമായി ഉപ്പയെ ഒന്ന് കണ്ടിട്ട്.വീട്ടിലെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഉപ്പിച്ചി വരുമ്പോൾ എനിക്ക് എന്തോക്കെയായിരിക്കും കൊണ്ടുവരിക.വെക്കേഷൻ വരുകയാണ്. ഉപ്പ വരുമ്പോൾ എന്നെ കുറേ സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകും എന്നു പറഞ്ഞിട്ടുണ്ട്.അപ്പോൾ ഴാണ് ആ വാർത്ത ഞാൻ കേട്ടത്.കൊറോണ വൈറസ് വ്യാപിക്കുന്നതു കൊണ്ട് പുറത്തുനിന്ന് വരുന്ന വരെല്ലാം ക്വൊറൻറീനിലായിരിക്കണം.ഇവിടെയുള്ളവർ വീടിനുപുറത്തേയ്ക്ക് ഇറങ്ങരുത്ത്.ലോകത്തിലാകമാനം തീപോലെ കത്തി പടരുകയാണ്.കൊവിഡ് - 19 എന്ന വൈറസ് ഉപ്പിച്ചിയാണെങ്കിൽ അന്ന് ഗൾഫിൽ നിന്ന് വരുകയും ചെയ്തു. ഉപ്പച്ചി എയർപോട്ടിൽ നിന്ന് ചെക്ക് ചെയ്ത് ശേഷം ഉപ്പിച്ചി ഒരു അംബുലസ് വിളിച്ചട്ടാണ് വിട്ടിലേയ്ക്ക്‌ വന്നത്. വീടിനടുത്തായി ഒരു ഷെഡ് ഉണ്ട്.അത് ഒന്ന് വൃത്തിയാക്കിയിടാൻ ഉപ്പിച്ചി വിളിച്ചു പറഞ്ഞു. ഉമ്മയും മറ്റും അതു ക്ലീൻ ചെയിതു.ഉപ്പിച്ചി ഉമ്മയെ വിളിച്ചു പറഞ്ഞു. ഞാൻ വരുമ്പോൾ എൻെറയടുത്തേയ്ക്ക് ആരും വരരുത് എനിക്ക് കൊറോണ ഉണ്ടോ എന്ന് സംശയമുണ്ട്.ഞാൻ ആ ഷെഡിൽ താമസിച്ചുകൊള്ളാം എനിക്കുള്ള ഭക്ഷണം പുറത്തുവെച്ചാൽ മതി. ഞാൻ അത് എടുത്തുക്കോള്ളാം. എല്ലാവരും വിഷമത്തിലായി. അയൽ വക്കത്തുള്ളവർ ഉപ്പയെ കാണാൻ വന്നെങ്കിലും ഉപ്പ സമ്മതിച്ചില്ല അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.ഒടുവിൽ ഉപ്പയുടെ ടെസ്റ്റിൽ കൊവിഡ് - 19 പോസിറ്റിവ് ആണെന്നു സ്ഥിതീകരിച്ചു. ഉപ്പയുമായി സമ്പർക്കമുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോൾ ആകെ എയർപ്പോട്ടിൽ പരിശോദിച്ചവരും പിന്നെ ആംബുലൻസ് ഡ്രൈവരും മാത്രയായിരുന്നു ഉണ്ടായി രുന്നു.ഉപ്പ അങ്ങിനെ നല്ലൊരു മാതൃക കാട്ടിതന്നു.തൻെറ കുടുംബത്തെപോലെ ഈ നാടിനേയും കണ്ടൂ ഇപ്പോൾ ഉപ്പയുടെ രോഗം ഭേദമായി വിട്ടിൽ വന്നു. ഞങ്ങളുടെ വീട്ടിൽ സന്തോഷം നിറഞ്ഞു.

നിരൺ ജോസഫ്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ