എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ് ഭീകരൻ
കൊറോണ എന്ന വൈറസ് ഭീകരൻ
ദാമുവിന് പനി പിടിപെട്ടു ,കടുത്ത തുമ്മലും പനിയുംകൊണ്ട് അയാൾ വീടിനകത്തു തന്നെ കൂനിക്കൂടിയിരിക്കെയാണ്,കുറച്ചു ശ്വാസ തടസ്സവും ഉണ്ട് ,ഒരു കുടുസ്സുമുറിയിൽ അയാൾ ഒറ്റക്കാണ് താമസിക്കുന്നത്,വിവാഹിതനായിട്ടില്ല,അച്ഛനും അമ്മയും പത്തുപതിനഞ്ചു വര്ഷം മുമ്പ് തന്നെ അയാളെ ഒറ്റക്കാക്കി പോയിരുന്നു,അവർക്കു വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ആവശ്യത്തിന് തടിയും പൊക്കവും സുന്ദരമായ കണ്ണുകളുമുള്ള ഒരു ആളായിരുന്നു ദാമു, ഇരു നിറമായിരുന്നു അയാൾ,കണ്ടാൽ ഒരു 30 തോന്നും ,പക്ഷെ പ്രായം 45 കഴിഞ്ഞു,അയാൾ അയൽക്കാരുമായി സഹകരിച്ചിരുന്നില്ല, കവലയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിൽ കൊണ്ട് വന്നു പാകം ചെയ്തു കഴിക്കും,അച്ഛനും അമ്മയും ആവശ്യത്തിന് കാശുണ്ടാക്കിയത് കൊണ്ട് അയാൾക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല, ആൾക്കാർ അയാളെകണ്ടു "നിങ്ങൾ എന്താ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പറയുന്നത് അനുസരിക്കാത്തതു ?പോലീസ് കണ്ടാൽ നിങ്ങളെ കസ്റ്റഡിയിൽ എടുക്കും,വേഗം വീട്ടിൽ പോകൂ."അവർ പറഞ്ഞു നിർത്തി.അയാൾക്കൊന്നും മനസിലായില്ല,"നിങ്ങൾ എന്താ ഈ പറയുന്നത്?എനിക്കൊന്നും മനസിലായില്ല ഞാനൊന്നും അറിഞ്ഞില്ല"ദാമു സങ്കടപ്പെട്ടു,അയൽക്കാരൻ ദാമുവിനെ വീട്ടിലേക്കു ക്ഷണിച്ചു,ദാമു വരാന്തയിൽ കയറി ഇരുന്നു,ഒരു ചൂട് ചായ ദാമുവിന് കൊടുത്തു,ദാമു അത് ആവേശത്തോടെ കുടിച്ചു.എന്നിട്ടു അയൽക്കാരൻ പറഞ്ഞു തുടങ്ങി"ഒരു മാസം മുമ്പ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്ന് ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടു.അതിനു കൊറോണ എന്ന പേര് കിട്ടി, അത് ആദ്യം ചൈനയിലും പിന്നെ പതിയെ ലോകത്തിലുള്ള എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു,നമ്മുടെ കൊച്ചു കേരളത്തിലും രോഗമെത്തി.ഇറ്റലിയിൽ നിന്ന് വന്ന മലയാളികൾക്ക് കൊറോണ ഉണ്ടായിരുന്നു,ആളുകൾ മുഴുവൻ പരിഭ്രാന്തരാണ്,നമ്മുടെ പ്രധാനമന്ത്രി 21 ദിവസം പുറത്തിറങ്ങരുതെന്ന് കർശന നിർദേശം ജനങ്ങൾക്ക് കൊടുത്തിട്ടുണ്ട്.കടകളും അടച്ചിടും,നമുക്കാവശ്യമുള്ള സാധനങ്ങൾ പോലീസുകാർ വീട്ടിൽ എത്തിച്ചു തരും,,ലോകത്തു മരിച്ചവരിയുടെ എണ്ണം 1 ലക്ഷം കവിഞ്ഞു,താങ്കൾ ഇനി ഇങ്ങനെ പോകരുത് കേട്ടോ?"അയാൾ പറഞ്ഞു നിർത്തി.തലയാട്ടിക്കൊണ്ടു അയാൾ ഇറങ്ങി,ദാമുവിന് ലോക കാര്യങ്ങൾ അറിയാൻ റേഡിയോയോ ടെലിവിഷനോ മൊബൈൽ ഫോണോ സ്വന്തമായിട്ടില്ല ,ദാമുവിന് പനി കൂടി,സാധനങ്ങളും തീർന്നു,അയാൾ പുറത്തിറങ്ങാൻ തീരുമാനിച്ചു,റോഡിലാരും ഇല്ല ,വിചനം.കടകളില്ല,"എന്ത് ചെയ്യും?" അപ്പോൾ അടുത്തുള്ള വീട്ടിലെ ഒരാൾ ചെടിക്കു വെള്ളമൊഴിക്കുന്നതു ദാമു കണ്ടു,അയാളുടെ അടുത്തേക്ക് പോയി,"എന്താ ഇവിടെ ആൾക്കാരെ കാണാത്തതു? കടകൾ എന്താ തുറക്കാത്തത്?"ദാമു ചോദിച്ചു,ഉണ്ണി തലപൊക്കി നോക്കി.ഇത്രയും നാൾ ആരോടും മിണ്ടാതിരുന്ന ഇയാൾക്കിതെന്തു പറ്റി?എന്നിട്ടു ദാമുവിനോട് "ദയവു ചെയ്തു നിങ്ങൾ പുറത്തിറങ്ങി നടക്കരുത് ,വീട്ടിൽ തന്നെ ഇരിക്കണം,ചുമയോ ശ്വാസതടസമോ ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകണം,പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണം,പുറത്തു പോയിട്ട് വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം,എങ്കിലേ കൊറോണ എന്ന മഹാ രോഗത്തെ അതിജീവിക്കാൻ പറ്റൂ,"ദാമു വീട്ടിൽ തിരിച്ചു പോയി,നേരത്തെ ഉണ്ടായിരുന്നതിനേക്കാളും ശരീരത്തിന് ചൂട് കൂടിയിരിക്കുന്നു.എന്ത് ചെയ്യണം എന്നറിയാതെ അയാൾ കട്ടിലിൽ പുതച്ചു കിടന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞു,ദാമുവിന്റെ വീട്ടിൽ അനക്കമൊന്നുമില്ല,അയൽക്കാർക്ക് സംശയം തോന്നി അവർ പോലീസിനെ വിവരമറിയിച്ചു,ശ്വാസം കിട്ടാതെ വലിച്ചു വലിച്ചു കിടന്ന ദാമുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു,രക്തപരിശോധനയിൽ കൊറോണ രോഗം സ്ഥിരീകരിച്ചു,ഒരാഴ്ച ദാമുവിന്റ് നില വളരെ ഗുരുതരം ആയിരുന്നു,പിന്നെ പതിയെ സുഖം പ്രാപിച്ചു,ഇതിനിടയിൽ ഉണ്ണിക്കും കൊറോണ പിടിച്ചു,ദാമുവിന്റെ അടുത്ത കട്ടിലിൽ അയാളും കിടന്നു,ദാമുവിനെ കണ്ടതും ഉണ്ണി "എടോ തനിക്കു കുടുംബമില്ല കുട്ടികളില്ല ,എനിക്ക് അങ്ങനെയാണോ? എൻ്റെ അവസ്ഥ നോക്ക്?"എന്ന് ശകാരിച്ചു കൊണ്ട് കിടന്നു,ദാമു മറുപടി ഒന്നും പറഞ്ഞില്ല,അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.മനരചനയുടെ പേര്സ്സിന്റെ വേദന അയാളെ തളർത്തി,ആ രാത്രി ദാമു അന്ത്യശ്വാസം വലിച്ചു, കുറച്ചു ദിവസങ്ങൾക്കു ശേഷം ഉണ്ണി സുഖം പ്രാപിച്ചു വീട്ടിലേക്കു മടങ്ങി.ദാമുവിന്റെ വീട്ടിലേക്കു നോക്കി അയാൾ സങ്കടപ്പെട്ടു,"ഒരു പക്ഷെ നേരത്തെ ചികിത്സ കിട്ടിയിരുന്നെങ്കിൽ ദാമു ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു, "അയാളുടെ വീട് ആർക്കും വേണ്ടാതെ അനാഥമായി നിലകൊള്ളുന്നു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |