പരിസ്ഥിതി

ഞാൻ പി.എസ്സ് . എൻ.എം.യു.പി.എസ്സ് - ൽ നദിയാഷാജി, അ‍ഞ്ചാം സ്കൂളിൽ നിന്ന് പരീക്ഷ ഇല്ലായെന്നും, ഇനി ക്ലാസ്സിൽ വെളിയന്നൂർ പഠിക്കുന്നു. അടുത്ത ക്ലാസ്സിൽ വന്നാൽ മതിയെന്നും അദ്ധ്യാപകർ പറ‍ഞ്ഞപ്പോൾ ഒന്നും മനസ്സിലായില്ല. പിന്നീട് അദ്ധ്യാപകർ പറഞ്ഞു കൊറോണ എന്നൊരു വൈറസ്സ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും അതാണ് കാരണമെന്നും. അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയത് മാധ്യമങ്ങളിലൂടെ ആയിരുന്നു. അങ്ങനെ ഞങ്ങളും വീടിനുള്ളിൽ ഇരിപ്പായി. അപ്പോഴാണ് അദ്ധ്യാപകർ അക്ഷരവൃക്ഷത്തിന്റെ കാര്യം അറിയിച്ചത്, സന്തോഷത്തോടെ ഞാൻ പരിസ്ഥിതിയെക്കുറിച്ച് എഴുതാൻ തീരുമാനിച്ചു. സുന്ദരമായ പരിസ്ഥിതിയും പ്രകൃതിയുമുള്ള ഒരു സംസ്ഥാനമാണ് നമ്മുടേത് . ഇവിടെ ജീവിക്കാൻ അവസരം കിട്ടിയത് നമ്മുടെ ഭാഗ്യമാണ് . നാം നിത്യവും കണികാണേണ്ടത് ഉയർന്ന് പൊങ്ങിയ കൂറ്റൻ ഫ്ലാറ്റുകളും വാഹനങ്ങളുടെ പുകയുമൊക്കെയാണോ അതോ പ്രകൃതി കനി‍ഞ്ഞു നൽകിയ വൃക്ഷങ്ങളും അരുവികളും പക്ഷികളുടെ കരച്ചിലുമൊക്കെയാണോ? നമ്മുടെ പരിസ്ഥിതി തിരഞ്ഞെടുക്കാനുള്ള അവസരം നമുക്കു തന്നെയാണ്. നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ നാം തന്നെ കൊല്ലരുത് , വരും തലമുറയ്ക്കും ഇവിടെ ജീവിക്കാനുള്ളതല്ലേ? ഒാരോ ദിവസവും കുന്നുകണക്കിന് പെരുകി വരുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാതെ വരുന്നു. അത് അവർ പുഴകളിലും റോഡിലുമൊക്കെ ഉപേക്ഷിക്കുന്നു. ഇതിലൂടെമാരകമായ അസുഖങ്ങൾ ഉണ്ടാകുന്നു. ഉണ്ടായിരുന്ന വയലുകളും കൃഷിയിടങ്ങളും നികത്തി കെട്ടിടങ്ങൾ പണിയുകയും റബ്ബർ വച്ച് പിടിപ്പിക്കുകയും ചെയ്തപ്പോൾ മനുഷ്യർ അറിഞ്ഞില്ല ഇതുപോലുള്ള മഹാമാരികൾ വരുമെന്ന് . ഇന്ന് അവശ്യസാധനങ്ങൾ നമുക്ക് സ്വന്തമായി ഉണ്ടായിരുന്നെങ്കിലെന്ന് നാം ആഗ്രഹിക്കുന്നു. ലോകം മുഴുവൻ പടർന്ന് പിടിച്ച കൊറോണ വൈറസ് എന്ന മഹാമാരി മറ്റു രാജ്യങ്ങളിൽ അനേകം ജീവനെടുത്തപ്പോൾ നമ്മുടെ കൊച്ചു കേരളം ശക്തമായി പിടിച്ചു നിൽ ക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. വളർന്ന് വരുന്ന നമുക്കും വരും തലമുറയ്ക്കും സുന്ദരമായ ഈ പ്രകൃതിയെ കാത്തുവയ്ക്കാനായി നമുക്ക് നല്ല ശീലങ്ങളിലേക്ക് മാറാം. ഈ സുന്ദരമായ പ്രകൃതിയെ നശിപ്പിക്കാൻ നാം ആരെയും അനുവദിക്കില്ല. ഇനി 'എന്റെ പരിസ്ഥിതി' അല്ല 'നമ്മുടെ പരിസ്ഥിതി' എന്ന ബോധത്തോടെ പരിസ്ഥിതിയെ നാം പൊന്നുപോലെ കാത്തുസൂക്ഷിക്കണം. ഏത് വെല്ലുവിളിയേയും ശക്തമായി നേരിടുകയും വേണം.

നാദിയാഷാജി
5 A2 പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം