തൻ കോപം കൊണ്ടു ജ്വലിച്ചു പ്രകൃതി
തീമഴ പോൽ മഹാമാരി വന്നു
വിശ്വം മുഴുവൻ വിറങ്ങലിച്ചു
മാനവാർത്തിക്ക് പ്രഹരമായതോ മഹാമാരി?
എങ്ങും മുഴങ്ങി കേൾക്കൂ മൃത്യുവിൻ അലയൊലികൾ
പടയും പടച്ചട്ടയും ഇല്ലാത്ത മാനവൻ
പ്രതിവിധി കണ്ടെത്താനാകാതെ പകച്ചു നിന്നു
ആയിരങ്ങൾ മരിച്ചു വീണു രണാങ്കണത്തിൽ
അതിജീവനത്തിന്റെ അമൃത് തേടി അലഞ്ഞൂ മാനവൻ
ദേശവും ഭാഷയും കടന്ന് മാനവസ്നേഹം
ഒരുമയുടെ കുടക്കീഴിൽ അണിനിരന്നു
അഹന്തയെന്ന കാളസർപ്പം ഒരണുവിന്റെ മുന്നിൽ പത്തി താഴ്ത്തി.