മഴക്കായി
പെയ്യാത്തതെന്തെ ,
ഇനിയുമീ ഭൂമിയെ
കുളിരണിയിക്കാൻ വരാത്തതെന്തെ ?
തോരാതെ പെയുമാ
തൂമഴ നീരിന്റെ
ഗന്ധമീ ഭൂമിയിൽ
പടരാത്തതെന്തെ ?
ഓരോ തുള്ളിയും
തീർത്ഥമായ് ഇനിയുമീ
പുണ്യ നദികളിൽ
അലിയാത്തതെന്തെ ?
നിനക്കായ് തെങ്ങുമീ
വിണ്ണിന്റെ മാനസം
മിഴി വാർന്നുനിൽക്കുക
യാണിപ്പോഴും
നിനക്കായ് ഞാനുമീ
പ്രപഞ്ചവുമൊത്തിരി
കൊതിയോടെ കാത്തിരിപ്പാണിപ്പോഴും