അമ്പിളിമാമ അമ്പിളിമാമ
കോഴികൂവണ നേരത്ത്
മാനത്തെങ്ങും കാണാതെ
മായാണതെങ്ങുന്നോ
മാനത്തെ തേരിൽ.
നിനക്കുമുണ്ടോ ഒരു കൊച്ചു വീട്
എനിക്കുമൊരു വീടുണ്ട്
കൊച്ചുവീട്
അച്ഛനും അമ്മയും ഞാനും
ഉള്ളൊരു കൊച്ചു കുടുംബം.
താരാട്ടുപാട്ടും പാടി
എന്നെ ഉറക്കുമമ്മ
കഥകളും കവിതയും
ചൊല്ലിത്തരുമച്ചനും
അമ്പിളിമാമ അമ്പിളിമാമ
നീ മായണതെങ്ങോട്ട്...