കുഞ്ഞുണ്ണിയും കൊറോണ ഭൂതവും..
നാട്ടിലെല്ലാം കൊറോണ ഭൂതം കറങ്ങി നടക്കുന്ന കാലം. കുഞ്ഞുണ്ണി ഒരു ദിവസം പുറത്തിറങ്ങി കടയിൽ പോയി. അവിടെ പതുങ്ങി ഇരുന്ന ഒരു കൊറോണ ഭൂതം ആരും കാണാതെ കുഞ്ഞുണ്ണി യുടെ കയ്യിലേക്ക് ചാടി കയറി. "ഇവന്റെ വീട്ടിൽ ചെന്ന് എല്ലാവർക്കും അസുഖം വരുത്താം" ;കൊറോണ ഭൂതം കരുതി. കുഞ്ഞുണ്ണി വീട്ടിൽ എത്തിയ ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകി. അതോടെ കൊറോണ ഭൂതം വെള്ളത്തിൽ ഒലിച്ചു പോയി. കുഞ്ഞുണ്ണിയും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|