ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/ ശുചിത്വം പ്രധാനം

ശുചിത്വം പ്രധാനം

രോഗങ്ങളും പകർച്ചവ്യാധികളും നമ്മെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. നമുക്കു ചുറ്റുമുള്ള ചില ചെറു ജീവികളാണ് കാരണക്കാർ എന്നു പലപ്പോഴും നാം മറന്നു പോകുന്നു. എലി, പാറ്റ, ഈച്ച, കൊതുക് എന്നീ ജീവികൾ രോഗവാഹികളാണ്. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളേയും വിളിച്ചു വരുത്തുന്നത്. ശുചിത്വം പല തരത്തിലാണ്. <
ഇന്ന് ലോകത്താകെ " കൊറോണ് " എന്ന വമ്പർ വൈറസ് പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ്. അതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗവും ശുചിത്വം തന്നെയാണ് .... കൂട്ടുകാരെ : നമുക്കിപ്പോൾ ഭയമല്ല വേണ്ടത് ജാഗ്രതയാണ്. എല്ലാവരും ശുചിത്വശീലങ്ങൾ പാലിക്കൂ .... രോഗങ്ങളെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റു ......

ഹജ്ന
4 A ജി എം എൽ പി എസ് ചിലക്കൂർ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം