ചൈനയിൽ നിന്നും വന്നല്ലോ
കൊറോണ എന്നൊരു ഭീകരൻ
കണ്ണില്ലാത്ത കൈയ്യിലാത്ത
കാലില്ലാത്ത ഭീകരൻ
മനുഷ്യ ശരീരത്തിൽ
കടന്നു കൂടി നമ്മളെ കൊല്ലും ഭീകരൻ
കൈകൾ കഴുകി
മുഖവും പൊത്തി
അകലം പാലിച്ചു നടക്കാം
മിണ്ടാതങ്ങനെ മിണ്ടാതങ്ങനെ
അകന്നകന്നു നീങ്ങാം
കുറെ കഴിഞ്ഞു നമുക്കെല്ലാർക്കും
ഒന്നിച്ചങ്ങു കൂടാം.