എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ പ്രതി
ലോക്ക് ഡൗൺ പ്രതി
വൈകുന്നേരം ആറു മണി നീലിമ ചുവപ്പണിഞ്ഞു നിൽക്കുകയാണ് ,ആകാശം പട്ടണത്തിൽ നിന്നും കുറച്ചകലെ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ ശിശുപാലൻ ഒരു ഫൈലുമായി എസ് ഐ യുടെ മുറിയിൽ പ്രവേശിക്കുന്നു ,ഫയൽ മുറിയിൽ വച്ച് കൊണ്ട് ശിശുപാലൻ തിരികെ വന്നു,വാതിലിനു മുന്നിലായി ഒരു മേശയുണ്ട്, അതിനു സമീപം ഒരു കസേര ,അവിടെ വൃദ്ധൻ എന്തോ ചിന്തയിലാണ്, അദ്ദേഹത്തിൻറെ മുഖത്ത് ദയനീയ ഭാവമാണ് കാണാൻ കഴിയുന്നത് .കോൺസ്റ്റബിൾ അദ്ദേഹത്തിൻറെ അടുക്കൽ ചെന്ന് ചോദിച്ചു ""ആരും വന്നില്ലേ?" അദ്ദേഹം മറുപടി പറഞ്ഞു ,"ഇല്ല വിളിച്ചു പറഞ്ഞിട്ടുണ്ട് ". കോൺസ്റ്റബിൾ വീണ്ടും ചോദിച്ചു,""ആരോട് പറഞ്ഞു ഇങ്ങോട്ടു വരാൻ?"വൃദ്ധൻ മറുപടി നൽകി ,"എൻ്റെ മരുമകൻ "."താങ്കളുടെ പേരെന്താണ് ?" കോൺസ്റ്റബിൾ ചോദിച്ചു. വൃദ്ധൻ:ശാഹുൽ ഹമീദ് "താങ്കൾ എന്ത് പണിയാണ് കാണിച്ചത്?"കോൺസ്റ്റബിളിന്റെ ചോദ്യത്തിന് മുന്നിൽ നിസ്സഹായനായി കഷണ്ടിത്തല തടവിക്കൊണ്ട് ജനാല വാതിലിലൂടെ അദ്ദേഹം അന്നത്തെ ദിവസം ഓർത്തെടുത്തു. ലോകം മുഴുവൻ മഹാമാരിയാൽ കഴിയുന്നു,സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുന്നു .അവശ്യ സർവീസ് മാത്രമേ പ്രവർത്തിക്കുന്നുള്ളു .പലചരക്കു കടകളും ബേക്കറി, പഴവർഗ്ഗങ്ങൾ വിൽക്കുന്ന കടകളും തുറക്കാൻ മാത്രമാണ് അനുവാദം നൽകിയിരിക്കുന്നത് . അന്ന് രാവിലെ തന്റെ ബേക്കറി തുറക്കാനായി അദ്ദേഹം മോട്ടോർ സൈക്കിളിൽ പോയി തന്റെ കടയ്ക്കു സമീപം എത്തി കട തുറന്നു .വെറുതെയാണെങ്കിലും വളരെ സമയം അവിടെ ഇരുന്നു.ഊണ് കഴിക്കുന്നതിനായി മൂത്ത മകളുടെ വീട്ടിൽ വന്നു.ഊണ് കഴിച്ച ശേഷം വീണ്ടും കടയിൽ പോകാനൊരുങ്ങി."വാപ്പ ഇന്നിനി കടയിൽ പോകണ്ട"മൂത്ത മകൾ പറഞ്ഞു.വൃദ്ധൻ"നീ കേറി പോടീ അകത്തു നിന്നോട് ആരും അഭിപ്രായം ചോദിച്ചില്ല മകൾ"ഇത്രയും നേരം ആരും ഒന്നും വാങ്ങാൻ വന്നില്ലല്ലോ?പിന്നെ എന്തിനാ ഈ കടുംപിടിത്തം "ആ മകളുടെ വാക്കുകൾ കേൾക്കാൻ അയാൾ തയ്യാറായില്ല .അദ്ദേഹത്തിൻറെ എട്ടു വയസ്സ് പ്രായമുള്ള പേരക്കുട്ടി പറഞ്ഞു"ഉപ്പുപ്പാ ഇപ്പോൾ പോകണ്ട","മോൻ അകത്തു ഓയി കളിച്ചോ ഉപ്പുപ്പാ വരുമ്പോൾ ബിസ്ക്കറ്റ് കൊണ്ട് വരാം".ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ മോട്ടോർ സൈക്കിളിൽ യാത്ര തിരിച്ചു.കടയിൽ എത്തി പത്രമെടുത്തു വായിച്ചു പല ചിന്തകളിൽ മുഴുകി.ചിന്തകളിൽ നിന്ന് മടങ്ങി വന്നപ്പോൾ സമയം 5 .20 .അഞ്ചു മാണി വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളു .സാധനങ്ങൾ ഒതുക്കി. നാളെ അഴുകാൻ പാകത്തിൽ നിൽക്കുന്ന പഴക്കുലകളെ നോക്കി നെടുവീർപ്പോടെ കടയുടെ ഷട്ടർ വലിച്ചു താഴ്ത്തി.അതിനിടയിൽ പുറകിൽ നിന്നൊരു വിളി കേട്ട്"ശ്ശുൽ ഇക്കാ"."ഇത് ഏതു ഹമുക്കാണിത്?"എന്ന് പുലമ്പികൊണ്ടു അദ്ദേഹം പണിപ്പെട്ടു തിരിഞ്ഞു നോക്കി . അത് വാർക്ക പണിയില്ലാത്തപ്പോ തന്നെ സഹായിച്ചിരുന്ന മേസ്തിരി കേശവനായിരുന്നു."ഇക്കാ ഒരു കിലോ പഴം വേണമായിരുന്നു"കേശവൻ പറഞ്ഞു "രണ്ടു കിലോ കൊണ്ട് പൊയ്ക്കോ ഒരു കവർ ബിസ്ക്കറ്റും കൂടി "സാധനങ്ങൾ പൊതിഞ്ഞു നൽകി പണം വാങ്ങി കീശയിൽ വച്ച്.ഒരു കവർ ബിസ്ക്കറ്റും കയ്യിൽ എടുത്തു .ഷട്ടർ പണിപ്പെട്ടു അടക്കുന്നത് കണ്ട കേശവൻ അദ്ദേഹത്തെ സഹായിച്ചു .തിരികെ പോരുമ്പോൾ ഒരു വളവിനു മുന്നിൽ ഒരു ജീപ്പ് ചവിട്ടി നിർത്തിപോലീസുകാർ അയാളെ ചോദ്യം ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി / പോലീസ് "നിങ്ങളെപ്പോലെ പ്രായമുള്ളവർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് സർക്കാർ പറഞ്ഞിട്ടില്ലേ?" വൃദ്ധൻ"കട തുറന്നാലേ ജീവിക്കാൻ പറ്റൂ " ചിന്തയിൽ മുഴുകി അയാൾ ഇരുന്നു,കുറെ കഴിഞ്ഞപ്പോൾ നോട്ടം വാതിലിനു നേരെയായി.തന്റെ മരുമകൻ സലിം നില്കുന്നു, "എന്ത് പണിയാ മാമ നിങ്ങൾ കാണിച്ചത്?"സലിം ചോദിച്ചു. വൃദ്ധൻ ഒന്നും മിണ്ടാതെ തല താഴ്ത്തി."ങാ ഇനി വിഷമിച്ചിട്ടെന്തു കാര്യം "സലിം പിറുപിറുത്തു .എസ് ഐ സോമശേഖരൻ ഷാഹുൽ ഹമീദിനെ അകത്തേക്ക് വിളിച്ചു.എത്തുന്നു മുമ്പേ സലിം എസ് ഐ യുടെ മുന്നിലെത്തി . സലിം:"സർ,ഞാൻ ഇദ്ദേഹത്തിന്റെ മരുമകനാണ് " എസ് ഐ :ഇരിക്കൂ,താങ്കളുടെ പേര് ? വൃദ്ധൻ:"ഷാഹുൽ ഹമീദ്" എസ് ഐ:നിങ്ങൾക്കറിയില്ല പ്രായമായവർ പുറത്തിറങ്ങാൻ പാടില്ലെന്ന് .പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? സലിം:"അറിയാതെ സംഭവിച്ചതാണ് ക്ഷമിക്കണം ഇനി ഇനി ആവർത്തിക്കില്ല " എസ് ഐ :അറിയാതിരിക്കാൻ കൊച്ചുകുട്ടിയാണോ? നിങ്ങൾ മനസിലാകാതെ ഇങ്ങനെയൊക്കെ ചെയ്‌താൽ എന്താ സംഭവിക്കുക എന്നറിയാമോ? നിങ്ങളുടെയും സമൂഹത്തിന്റെയും നന്മക്കു വേണ്ടിയല്ലേ ആരോഗ്യവകുപ്പും സർക്കാരും ഇതെല്ലാം ചെയ്യുന്നത്?എന്നിട്ടും നിങ്ങൾക്കെന്തേ മനസിലാകാത്തത്? നിർവികാരനായി എസ് ഐയുടെ മുഖത്തേക്ക് തന്നെ വൃദ്ധൻ നോക്കിയിരുന്നു ."താങ്കൾ ചായ കുടിച്ചോ"?എസ് ഐ ചോദിച്ചു വൃദ്ധൻ:"ഇല്ല സർ,അതിനി വീട്ടിൽപോയിട്ടു " എസ് ഐ:"ആ ശരി ,എന്ന പൊയ്ക്കോളൂ വണ്ടി ഇവിടെ ഇരിക്കട്ടെ ലോക്കഡോൺ തീരുമ്പോ തരാം." അദ്ദേഹം എസ് ഐയോട് എന്തോ പറയാൻ ആഗ്രഹിച്ചു.എന്നിട്ടും കുറ്റബോധം കൊണ്ട് ഒന്നും പറയാൻ കഴിഞ്ഞില്ല.തൻ്റെ പേരക്കുട്ടി പറഞ്ഞത് കേട്ടിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തു പോയി.ഇനി ഒരിക്കലും ഈ തെറ്റിനി ആവർത്തിക്കില്ല എന്ന ധൃഢ നിശ്ചയത്തോടെ തൻ്റെ മരുമകന്റെ വണ്ടിയിൽ കയറി വീട്ടിലേക്കു പോയി.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |