സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗം വരാതിരിക്കാനുളള ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് രോഗപ്രതിരോധപ്രവർത്തനങ്ങൾ.അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും.ഇതിലൂടെ ഒട്ടനവധി രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. 1. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ വയറിളക്കം,ടൈഫോയ്ഡ്, ടി.ബി.,കോളറ തുടങ്ങിയ പലതരം രോഗങ്ങളും വരാതിരിക്കുന്നു. 2. പരിസരശുചിത്വപാലിക്കുന്നതിലൂടെ ഡെങ്കിപ്പനി,എലിപ്പനി,ചിക്കൻഗുനിയ തുടങ്ങിയ മാരകരോഗങ്ങൾ തടയാൻ സാധിക്കും. ആധുനികകാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമുളള ഒന്നാണ് ശുചിത്വം. ആരോഗ്യമുളള തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ശുചിത്വമുളളയായി സൂക്ഷിക്കണം.ഇന്ന നാം നടക്കുന്ന വഴിയിലും കുടിക്കുന്ന വെളളത്തിലും ശ്വസിക്കുന്ന വായുവിലും മാലിന്യം അടിഞ്ഞുകൂടി കിടപ്പുണ്ട്. അത് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു.അതുകൊണ്ട് നമുക്ക് ശുചിത്വമുളളവരാകാം.ചൊട്ടയിലെശീലം ചുടലവരെ എന്നാണല്ലോ ചെല്ല്.കുട്ടികളായ നമുക്ക് ശുചിത്വം പോലുളള നല്ല ശീലങ്ങൾ ചെറുപ്പം മുതലേ ശീലിക്കാം.ദിവസവും രണ്ടുനേരം കുളിച്ചും ഭക്ഷണത്തിനുമുൻപും പിൻപും കൈ സോപ്പിട്ട് വൃത്തിയായി കഴുകിയും കൈനഖം വെട്ടിയും അലക്കി തേച്ച വസ്ത്രങ്ങൾധരിച്ചും വ്യക്തി ശുചിത്വം പാലിക്കാം.അതുപോലെത്തന്നെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കിയും പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയാതെയും അഴുക്കുവെളളം കെട്ടികിടക്കാതെയും സൂക്ഷിച്ച് പരിസരം കൃത്തിയുളളതാക്കി മാറ്റാം.ഓരോ വ്യക്തിയുടെയും വ്യകതിത്വം വിലയിരുത്തുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |