തേങ്ങുന്നു അവൾ
വ്യഥകൾ പറയുന്നു
അവൾ
ആരുണ്ടവളുടെ
തേങ്ങൽ കേൾക്കാൻ
ആരുണ്ട് അവളുടെ
വ്യഥകൾ കേൾക്കാൻ
ആരും ഇല്ല എന്ന്
തോന്നുന്നു എങ്കിലും
അനുഭവിക്കുമീഎല്ലാരു
മുണ്ട്
ഈസർവ്വചരാചരങ്ങൾ
കാരണം എന്തെന്ന്
ചിന്തിച്ചാൽ
പൃഥ്വിവിയ്ക്ക് നാം മാനവർ
തന്നെ
കൊടുക്കുന്ന
വ്യഥയാണതികഠിനം
ആ പൃഥ്വി നമുക്ക്
നൽകുന്നതോ
നന്മയും , സ്നേഹവും
കരുതലും
അങ്ങനെ സർവ്വവും
ആ ഭൂമിയെയാണ് നാം
ദു:ഖിപ്പിയ്ക്കുന്നത്
നാംവെട്ടിനശിപ്പിയ്ക്കു
ന്നത്
നാം വെട്ടിനശിപ്പിക്കുന്നു
ഭൂമിയുടെ കരങ്ങളായ
മരങ്ങൾ
നാം നികത്തുന്നു പുഴകളും വയലുകളും,
അങ്ങനെ എല്ലാ ജല
സ്ത്രോതസുകളും
മരങ്ങൾ വെട്ടി നിരത്തുന്നു
അങ്ങനെയങ്ങനെ ജലവും മഴയും സർവ്വവും
നശിക്കുന്നു.
അങ്ങനെ നാം
വേദനിപ്പിക്കുന്നു
മുറിവേൽപ്പിക്കുന്നു
വ്യഥപ്പെടുത്തുന്നു
നമ്മുടെ സ്വന്തം നമുക്കായി സർവ്വവും
തരുന്ന നമ്മുടെ പ്രിയ
ജനനിയാം പൃഥ്വിയെ
പൃഥ്വി കേഴുന്നു
വരണ്ടുണങ്ങി ദാഹനീരിനായി