പ്രപഞ്ചത്തിലൊക്കെയും ഭീതി
പരത്തുന്ന വ്യാധിയായ്
എത്തുന്നു കോവിഡ് 19.
ലോകജനതയെ നാശത്തിലാക്കുന്ന
വൈറസിനെ കൊല്ലുവാൻ
നമുക്കും ചേർന്നിടാം.
നാമെല്ലാപേരും ഒന്നിച്ചു
നിന്നീടിനാൽ ഇല്ലായ്മ
ചെയ്തിടാം കോവിഡ് 19 തിനെ.
ലോക്ഡൗൺ കാലത്ത്
പുറത്തിറങ്ങാതെ സ്വയം
രക്ഷയ്ക്കായ് അകത്തിരിക്കാം,
സോപ്പുപയോഗിച്ച് കൈകൾ കഴുകിടാം
വൈറസ് ബാധയെ അകറ്റി നിർത്താം.
നിയമപാലകരും ആരോഗ്യ-
പ്രവർത്തകരും നമ്മുടെ
നന്മയ്ക്കായ് പ്രവർത്തിക്കുമ്പോൾ
അവരുടെ വാക്കുകൾ
കേൾപ്പിൻ സോദരേ
കൊറോണയെ ചെറുത്ത്
തോൽപ്പിച്ചീടാം...